യുദ്ധം തകർത്ത സന്തോഷങ്ങൾ; യുക്രൈനിൽ നിന്നുള്ള ഹൃദയഭേദക ദൃശ്യങ്ങൾ…

റഷ്യൻ അധിനിവേശത്തിൽ യുക്രൈൻ ജനതയ്ക്ക് നഷ്ടപെട്ടത് സന്തോഷത്തിന്റെ നാളുകളാണ്. ഇന്ന് ഈ ലോകം അവർക്ക് മുന്നിലേക്ക് വെയ്ക്കുന്ന ഒരു വാക്കുകളും അവരെ സമാധാനിപ്പിക്കുമെന്ന് തോന്നുന്നില്ല. വേദനയുടെയും കണ്ണീരിന്റെയും ഭയാനകമായ നിമിഷങ്ങളിലൂടെയാണ് അവർ കടന്നു പോയിരിക്കുന്നത്. പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളും ചോരയുടെ മണവും ചേതനയറ്റ ശരീരങ്ങളും മാത്രം അവിടെ ബാക്കിയായത്. യുദ്ധം ബാക്കിവെക്കുന്നത് കണ്ണീരും അനാഥത്വവും പേറിയാൽ തീരാത്ത ദുഃഖങ്ങളുമാണെന്ന് ഈ ലോകത്തിന് മനസിലാകാൻ ഇനിയും എത്ര യുദ്ധങ്ങൾ വേണ്ടിവരും എന്നത് ഒരു ചോദ്യം തന്നെയാണ്.
യുക്രൈനിൽ നിന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഇരു രാജ്യങ്ങളിലുമായി നിരവധി പേരാണ് മരണപ്പെട്ടത്. യുദ്ധത്തിൽ ഇരുരാജ്യങ്ങളുടെയും സേനയ്ക്ക് വലിയ നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും യുക്രൈനിയൻ പൗരന്മാരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുക്രൈനിൽ നിന്നുള്ള ഹൃദയഭേദക നിമിഷങ്ങൾ…
കീവിന്റെ വടക്കുപടിഞ്ഞാറുള്ള ബോറോഡിയങ്ക പട്ടണത്തിലെ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ നീക്കം ചെയ്യുന്നു.

യുക്രൈനിലെ കീവിന്റെ ബുച്ചയിലെ തകർന്ന റഷ്യൻ ടാങ്കുകൾക്കിടയിൽ നടന്നു നീങ്ങുന്ന യുക്രൈനിയൻ സൈനികൻ

യുദ്ധത്തിൽ തകർന്ന വാഹനത്തിന്റെ മുകളിൽ കയറി നിൽക്കുന്ന മാധ്യമപ്രവർത്തകൻ…

യുക്രൈനിയൻ തലസ്ഥാനമായ കീവിൽ നിന്ന് വളരെ അകലെയല്ലാത്ത ബുച്ച പട്ടണത്തിൽ കൊല്ലപ്പെട്ട് കിടക്കുന്ന മനുഷ്യനോട് ചേർന്ന് ഇരിക്കുന്ന നായ

Story Highlights: Heartbreaking Pictures Of Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here