Advertisement

ഒന്നില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കുന്നത് ഒഴിവാക്കണം; നിര്‍ദേശം നല്‍കി ഹജ്ജ്-ഉംറ മന്ത്രാലയം

April 15, 2022
Google News 2 minutes Read
more than one Umrah should be avoided; Ministry of Hajj and Umrah

റമദാനില്‍ ഒന്നില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ഹജ്ജ്- ഉംറ മന്ത്രാലയം. ഹറം പള്ളിയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. റമദാന്‍ ഏതാണ്ട് പകുതിയിലെത്തി നില്‍ക്കെ മക്കയിലെ ഹറംപള്ളിയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ആവര്‍ത്തിച്ചുള്ള ഉംറ ഒഴിവാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചത്.

കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ഇതുവഴി അവസരം ലഭിക്കാനും സുഗമമായി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനും ഇത് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം മക്കയിലെ ഹറംപള്ളിയില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനുമായി 61 കവാടങ്ങള്‍ തുറന്നതായും ഹറം കാര്യാലയം അറിയിച്ചു. കൂടാതെ എമര്‍ജന്‍സി സര്‍വീസിനായി നാലും മറ്റ് ആവശ്യങ്ങള്‍ക്കായി പത്തും ഗേറ്റുകള്‍ വീതം തുറന്നിട്ടുണ്ട്.

Read Also : റിയാദില്‍ വ്യാജ ഭക്ഷ്യ ഉത്പന്നങ്ങളുടെ ശേഖരം പിടികൂടി; കാലാവധി കഴിഞ്ഞ പാചക എണ്ണയടക്കം പിടിച്ചെടുത്തു

തീര്‍ത്ഥാടകര്‍ പള്ളിക്കകത്തേക്ക് പ്രവേശിക്കുന്നതും പുറത്ത് കടക്കുന്നതും നിരീക്ഷിക്കാനും തിരക്ക് നിയന്ത്രിക്കാനും 330 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്ക് പ്രാര്‍ത്ഥിക്കാനായി 35ഉം സ്ത്രീകള്‍ക്ക് 30 ഏരിയകള്‍ പള്ളിയുടെ രണ്ടാം വികസന പദ്ധതിയുടെ ഭാഗത്ത് ഒരുക്കിയിട്ടുണ്ട്.

Story Highlights: more than one Umrah should be avoided; Ministry of Hajj and Umrah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here