സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പിൻവലിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പിൻവലിച്ചു. നാളെ ഇടുക്കിയിൽ മാത്രം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ( rain alert withdrew )
സംസ്ഥാനത്ത് വേനൽ മഴയ്ക്ക് ശമനമായതോടെയാണ് വിവിധ ജില്ലകളിൽ നൽകിയിരുന്ന മഴമുന്നറിയിപ്പ് പിൻവലിച്ചത്. നേരത്തെ സംസ്ഥാനത്തെ നാല് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിരുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. ഈ അലേർട്ടാണ് നിലവിൽ ഇടുക്കിയിൽ മാത്രമാക്കി ചുരുക്കിയിരിക്കുന്നത്.
ഇതോടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും പിൻവലിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Story Highlights: rain alert withdrew
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here