യുക്രൈന്‍, അഫ്ഗാന്‍ വിഷയം; യുഎന്‍ സെക്രട്ടറി ജനറലുമായി ചര്‍ച്ചനടത്തി എസ്. ജയശങ്കര്‍

യുക്രൈന്‍- റഷ്യ സംഘര്‍ഷം ആഗോളതലത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലുമായി ചര്‍ച്ചനടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ യുഎസ് 2+2 മന്ത്രിതല യോഗത്തിന് ശേഷമായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായുള്ള കേന്ദ്രമന്ത്രിയുടെ കൂടിക്കാഴ്ച.
യുക്രൈന്‍ സംഘര്‍ഷം മൂലമുണ്ടായ ആഗോള ആഘാതങ്ങളെ കൂടാതെ അഫ്ഗാന്‍, മ്യാന്മര്‍ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും യുഎന്‍ സെക്രട്ടറി ജനറലുമായി പങ്കുവെച്ചുവെന്ന് എസ് ജയശങ്കര്‍ അറിയിച്ചു.
അന്റോണിയോ ഗുട്ടറസുമായി വിപുലമായ ചര്‍ച്ചയാണ് നടത്തിയതെന്നും റഷ്യ യുക്രൈന്‍ സംഘര്‍ഷം, ഭക്ഷ്യഊര്‍ജ സുരക്ഷ, വികസ്വര രാജ്യങ്ങള്‍ നേരിടുന്ന പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
Read Also : അടുത്തത് നിങ്ങൾ, 4 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി സെലെൻസ്‌കി
അഫ്ഗാനിസ്ഥാനിലെയും മ്യാന്‍മറിലെയും സംഭവവികാസങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തു. വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള യുഎന്‍ സെക്രട്ടറി ജനറലിന്റെ താല്‍പ്പര്യത്തില്‍ കൃതജ്ഞതയുണ്ടെന്നും എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: S. Jayashankar meet UN Secretary-General to discuss Ukraine Afghan issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here