Advertisement

വിഷു ആഘോഷമാക്കി പ്രവാസി ലോകവും; യുഎഇയില്‍ വിഷുവിപണി സജീവം

April 15, 2022
Google News 1 minute Read
uae vishu celebration

യുഎഇയില്‍ വിഷു വിപണി സജീവം. രാജ്യത്തെ വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഓഫറുകള്‍ ഒരുക്കിയാണ് ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് പുറമേ പുതുവസ്ത്രങ്ങളുടെ വലിയ ശ്രേണിയും ഉപഭോക്താക്കള്‍ക്കായി തുറന്നിട്ടുണ്ട്. കൊവിഡ് കാലത്തിന് ശേഷം റമദാനിനൊപ്പം കടന്നുവരുന്ന വിഷു ആഘോഷമാക്കുകയാണ് പ്രവാസികളും.

തൂശനിലയും പഴങ്ങളും പച്ചക്കറികളുമെല്ലാം ദിവസങ്ങള്‍ക്ക് മുന്‍പേ യുഎഇ മാര്‍ക്കറ്റുകളില്‍ ഇടംപിടിച്ചിരുന്നു. വിഷു ആഘോഷത്തിന്റെ മുഴുവന്‍ ഭാവവും പകരുന്ന കൊന്നപ്പൂ നിറത്തിന്റെ പ്രമേയത്തിലാണ് രാജ്യത്ത് വിവിധ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അണിഞ്ഞൊരുങ്ങിയത്. നാട്ടില്‍ നിന്നുള്ള തൂശനിലയും കൊന്നപ്പൂവും വിപണിയിലെ വേറിട്ട കാഴ്ചയാണ്. വിഷു സദ്യക്കായുള്ള ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു.

ഏത്തക്ക, വെള്ളരി, പച്ചമാങ്ങ, വാഴക്കൂമ്പ്, ചേന, മത്തന്‍, പയര്‍, മുരിങ്ങ തുടങ്ങി നാട്ടില്‍ സുലഭമായ എല്ലാ പച്ചക്കറികളും വിഷു വിപണിയില്‍ കിട്ടും. കൂടാതെ പാല്‍പ്പായസം, നെയ്പായസം തുടങ്ങി വിഷു സ്‌പെഷ്യല്‍ പായസങ്ങളും വിപണിയില്‍ സുലഭമാണ്. സദ്യയ്ക്ക് ആവശ്യമുള്ളത് എന്ന രീതിയില്‍ അളവിനനുസരിച്ച് മാത്രമായും സാധനങ്ങള്‍ വാങ്ങാം. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് പുറമേ വസ്ത്രങ്ങള്‍ക്കും വിലക്കുറവുണ്ട്.

Story Highlights: uae vishu celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here