Advertisement

ജമ്മുകശ്മീരില്‍ ഭീകരാക്രമണം; ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു

April 15, 2022
Google News 2 minutes Read
village head was killed Terrorist attack in Jammu Kashmir

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ ഗ്രാമമുഖ്യനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. ബാരമുള്ളയിലെ പട്ടാന്‍ ഗ്രാമ മുഖ്യന്‍ അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയേറ്റ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 4 ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഷോപ്പിയാനിലെ ജൈനപോര മേഖലയിലെ ബാഡിഗാമിലാണ് സംഭവം. ഭീകര സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സേന പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Read Also :ഷോപിയാനിൽ ഏറ്റുമുട്ടലിൽ; 4 ഭീകരരെ വധിച്ചു

കഴിഞ്ഞ 10 ദിവസമായി ജമ്മുകശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.അതേസമയം ഈ മാസം 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്.

Story Highlights: village head was killed Terrorist attack in Jammu Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here