അക്കേഷ്യ മരം പൂത്തു; ഒമാനിലെ ഖുറിയാത്ത് ഡാമിൽ ബഹുവർണ പൂമ്പാറ്റകൾ എത്തിത്തുടങ്ങി

ഒരിടവേളയ്ക്ക് ശേഷം ഒമാനിലെ ഖുറിയാത്ത് ഡാം പരിസരത്ത് ബഹു വർണ പൂമ്പാറ്റകൾ വ്യാപകമായി എത്തിത്തുടങ്ങി. അക്കേഷ്യ മരം പൂത്തതോടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കണ്ടു വരുന്ന ബഹു വർണ പൂമ്പാറ്റകൾ ഇവിടേയ്ക്കെത്തുന്നത്. എല്ലാ വർഷവും ധാരാളം പൂമ്പാറ്റകളെ സീസണിൽ ഖുറിയാത്തിൽ കണ്ട് വരാറുണ്ടെന്ന് പ്രകൃതി നിരീക്ഷകർ പറയുന്നു.
Read Also : അബുദാബി സ്കൂൾ ഓഫ് ഗവൺമെന്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താൻ പുത്തൻ പദ്ധതി
ഇതുവരെയുള്ള കണക്കനുസരിച്ച് 500ൽ അധികം തരം പൂമ്പാറ്റകളെയാണ് ഒമാനിൽ കണ്ടെത്തിയിട്ടുള്ളത്. അധികൃതർ കൂടുതൽ ഇനം പൂമ്പാറ്റകളെ കണ്ടെത്താനുള്ള ഗവേഷണങ്ങൾ തുടരുകയാണ്. ഒമാനിൽ സ്ഥിരമായി കാണപ്പെടുന്ന പൂമ്പാറ്റയാണ് മലയാളത്തിൽ കരീര വെളുമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കേപർ വൈറ്റ്. ഇന്ത്യ, ആഫ്രിക്ക, ഈജിപ്ത്, അറേബ്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലാണ് ഇവ വ്യാപകമായി കണ്ടുവരുന്നത്. ഇവയുടെ ചിറകുകളുടെ അറ്റങ്ങളിൽ മനോഹരമായ കറുപ്പ് വരകളുണ്ടാവും. വെള്ള, കറുപ്പ്, തവിട്ട് നിറങ്ങളുള്ള ചിറകുകളോടെയാണ് സാധാരണ ഇവയെ കാണാറുള്ളത്.
സമതലങ്ങളിലും താഴ്വരകളിലും വ്യാപകമായി വളരുന്നവയാണ് അക്കേഷ്യ മരങ്ങൾ. ഖുറിയാത്തിലെ അക്കേഷ്യ മരങ്ങളാണ് പൂമ്പാറ്റകളെ ഇങ്ങോട്ടേയ്ക്ക് ആകർഷിക്കുന്നത്. ഒട്ടകങ്ങളും മറ്റ് മൃഗങ്ങളും അക്കേഷ്യ ഇല ഭക്ഷിക്കാറുണ്ട്. തേനീച്ച വളർത്തുകാർക്കും മരം ഏറെ പ്രിയപ്പെട്ടതാണ്.
Story Highlights: Acacia tree in bloom; butterflies began to arrive at the Quriat Dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here