Advertisement

‘മസ്തിഷ്‌കം പറയുന്ന ജീവിതം’; ഡോ.അരുൺ രചിച്ച ആരോഗ്യ വിജ്ഞാനകോശം പ്രകാശനം ചെയ്ത് മന്ത്രി വീണാ ജോർജ്

April 16, 2022
Google News 2 minutes Read
arun oommen book launched

ഡോ. അരുൺ ഉമ്മൻ രചിച്ച ‘മസ്തിഷ്‌കം പറയുന്ന ജീവിതം’ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. കൊച്ചി വിപിഎസ് ലേക്ക്‌ഷോർ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോ സർജനാണ് ഡോ.അരുൺ ഉമ്മൻ. ( arun oommen book launched )

മനുഷ്യ ശരീരത്തിൽ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്നതിൽ തലച്ചോറിന്റെ പങ്ക് വളരെ വലുതാണ്. ഇത് സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ വിശദീകരിക്കുന്ന ഗ്രന്ഥമാണ് ‘മസ്തിഷ്‌കം പറയുന്ന ജീവിതം’. വിവിധ രോഗങ്ങളുടെ കാരണവും പരിഹാരവും ലളിതമായി പുസ്തകത്തിൽ വിവരിക്കുന്നു.

‘ആറ് വർഷമായി ആരോഗ്യവിഷയങ്ങളിൽ പല ലേഖനങ്ങളും എഴുതുന്നുണ്ട്. അതെല്ലാം ക്രോഡീകരിച്ചാണ് നിലവിൽ പുസ്തകം രചിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു പുസ്തകം പുറത്തിറക്കുന്നത്. എല്ലാവരിൽ നിന്നും പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ്. ഇനിയും പുസ്തകമെഴുതാൻ തന്നെയാണ് തീരുമാനം. അടുത്ത പുസ്തകം ഇംഗ്ലീഷ് ഭാഷയിലായിരിക്കും’- ഡോ. അരുൺ ട്വന്റിഫോറിനോട് പറഞ്ഞു.

കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി.പി ഗംഗാധരൻ ആമുഖം എഴുതിയിരിക്കുന്ന പുസ്തകം കൊല്ലത്തെ പിബുക്ക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘മനുഷ്യ മനസിന്റെ ഇച്ഛാശക്തിയെക്കുറിച്ചും അധ്യാപക വിദ്യാർത്ഥി ബന്ധത്തെക്കുറിച്ചും കുട്ടികളുടെ കഴിവുകൾ കണ്ടുപിടിച്ച് പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചുമൊക്കെ കാര്യകാരണസഹിതം പുസ്തകത്തിൽ ഡോക്ടർ വിവരിക്കുന്നത് തന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണെന്നത് ലേഖനങ്ങൾക്ക് ജീവന്റെ തുടിപ്പുകൾ നൽകുന്നു. സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട ചില ന്യൂറോളജി സംബന്ധമായ രോഗങ്ങളെക്കുറിച്ചും അതിനുള്ള ചികിത്സാരീതികളെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖനങ്ങൾ ഒരു ചികിത്സാ വിദഗ്ദ്ധന്റെ വാക്കുകളാണെന്ന് നിസ്സംശയം പറയാമെന്ന് പുസ്തകത്തിന്റെ അവതാരികയിൽ ഡോ.വിപി ഗംഗാധരൻ കുറിച്ചു.

Story Highlights: arun oommen book launched

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here