Advertisement

ഒരു കിലോ തേനിന്റെ വില എട്ട് ലക്ഷത്തിലധികം; ഇത് ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ തേൻ…

April 16, 2022
Google News 1 minute Read

ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ പദാർത്ഥമാണ് തേൻ. ആഹാരപദാർത്ഥമായി മാത്രമല്ല, പല രോഗങ്ങൾക്കുമുള്ള ഔഷധമായും തേൻ പണ്ട് മുതലേ ഉപയോഗിച്ച് വരാറുണ്ട്. അതുകൊണ്ട് തേനിന് ആവശ്യക്കാർ ഏറെയാണ്. ലോകത്തെ വിലകൂടിയ തേനിന്റെ റെക്കോർഡ് ഇപ്പോൾ സെന്റൗറി ഹണി എന്ന തേൻ ബ്രാൻഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഒരു കിലോ തേൻ എട്ടു ലക്ഷം രൂപയിലധികം വിലയ്ക്കാണ് വിറ്റുപോകുന്നത്. മൂന്ന് വർഷം മുമ്പാണ് സെന്റൗറി ഹണിയുടെ ബ്രാൻഡ് വിപണിയിലെത്താൻ തുടങ്ങിയത്.

ഈ തേനിൽ ഔഷധഗുണങ്ങൾ ഏറെ അടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഫ്ലേവനോയ്ഡുകൾ, ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. കടും ബ്രൗൺ നിറത്തിൽ കാണപ്പെടുന്ന ഈ തേനിന് കയ്പ്പും അനുഭവപ്പെടും. സമുദ്ര നിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയുന്ന കരിങ്കടൽ മേഖലയിലെ കുന്നുകളിലാണ് ഈ തേൻ ഉത്പാദിപ്പിക്കുന്നത്. മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്ന് 50 കിലോമീറ്റർ മാറി അങ്ങ് ദൂരെയാണ് തേനുത്പാദിപ്പിക്കുന്ന ഈ തേനീച്ചകളെ വളർത്തുന്നത്.

ഇന്ന് ഒരുപാട് ആവശ്യക്കാരുള്ള ഹണി ബ്രാൻഡ് കൂടെയാണ് സെന്റൗറി ഹണി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിന് ആവശ്യക്കാരാണ്. സെലിബ്രിറ്റീസും രാഷ്ട്രീയക്കാരും തുടങ്ങി ബിസിനസുകാർ വരെ ഇതിന്റെ ഉപഭോക്താക്കളാണ്. വർഷം തോറും മുപ്പത് കിലോ തേനാണ് ഉത്പാദിപ്പിക്കുന്നത്. സാധാരണ തേൻ ഉത്പാദന രീതിയിൽ നിന്ന് വ്യത്യസ്തവും ഏറെ പ്രയാസവുമാണ് സെന്റൗറി ഹണി ഉത്പാദിപ്പിക്കാൻ. തേനിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ നിയമങ്ങളും പാലിച്ചാണ് ഇവർ തേനുത്പാദിപ്പിക്കുന്നത്.

Read Also : യുദ്ധം തകർത്ത സന്തോഷങ്ങൾ; യുക്രൈനിൽ നിന്നുള്ള ഹൃദയഭേദക ദൃശ്യങ്ങൾ…

വർഷത്തിൽ ആകെ ഒരു തവണ മാത്രമാണ് തേൻ വിളവെടുക്കുന്നത്. ഉയരത്തിൽ സ്ഥിതി ചെയുന്ന കുന്നിൻ മുകളിലെ ഔഷധ സസ്യങ്ങളിൽ നിന്നാണ് തേനീച്ചകൾ തേൻ ശേഖരിക്കുന്നതും. അതുകൊണ്ട് തന്നെ ഈ തേനിന് ഗുണനിലവാരം വളരെ കൂടുതലാണ്. തുർക്കിയിലെ തന്നെ ഗവേഷകനും സംരംഭകനുമായ അഹ്മത്ത് എറെൻ കകീറാണ് ഇതിന്റെ പിന്നിൽ.

Story Highlights: centauri honey most expensive honey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here