ഗൗരിക്കൊരു കൈനീട്ടം കാമ്പയിന് മികച്ച പ്രതികരണം; ഇന്നലെ മാത്രം സ്വരൂപിച്ചത് ഒരു കോടി, സുമനസുകളുടെ കനിവ് കാത്ത് ഗൗരി

മോര്‍ണിംഗ് ഷോയില്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ തുടക്കമിട്ട ഗൗരിക്കൊരു കൈനീട്ടം കാമ്പയിന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ഇന്നലെ മാത്രം സ്വരൂപിച്ചത് ഒരു കോടിയോളം രൂപ. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഗൗരിയുടെ മുന്നിലുള്ളു. 16 കോടിയോളം എന്ന വലിയ സംഖ്യയിലേക്ക് എത്തിച്ചേരാന്‍ ഇനിയും ആ കുടുംബത്തിന് സാധിച്ചിട്ടില്ല. അതിനാല്‍ സുമനസുകളുടെ സാഹായം ഉണ്ടെങ്കില്‍ മാത്രമെ ഈ കുരുന്നു ജീവന്‍ നിലനിര്‍ത്താന്‍ കഴിയു.
ഗൗരിലക്ഷ്മിയുടെ ജീവന്‍ രക്ഷിക്കാനായി ഇനി നമ്മുടെ മുന്നിലുള്ളത് എട്ട് ദിവസം മാത്രമാണ്. സ്പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിക്ക് രണ്ടാം പിറന്നാളിന് മുന്‍പ് മരുന്ന ലഭിക്കണം. മെയ് 2നാണ് ഗൗരി ലക്ഷ്മിക്ക് രണ്ട് വയസ് തികയുന്നത്. അതിന് ഒരാഴ്ച മുന്‍പെങ്കിലും മരുന്ന് ഓര്‍ഡര്‍ ചെയ്ത് കുഞ്ഞിന് നല്‍കണം. എന്നാല്‍ മാത്രമേ മരുന്ന് ഫലിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഗൗരിക്കായി പ്രത്യേക കാമ്പയിന് രൂപം നല്‍കിയിരിക്കുകയാണ് ട്വന്റിഫോര്‍.
വിഷു ദിനത്തില്‍ ‘ഗൗരിക്കൊരു കൈനീട്ടം’ എന്ന ക്യാമ്പെയ്നിലൂടെ കേരളക്കരയോട് വിഷുനാളില്‍ ഗൗരി എന്ന കുരുന്നിന് കൈനീട്ടം നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ട്വന്റിഫോര്‍.
ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONEþ – 9847200415
കഴിഞ്ഞ ദിവസമാണ് സ്പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് പണം വേണമെന്ന വാര്‍ത്ത ട്വന്റിഫോര്‍ പുറത്തുവിട്ടത്. തുടര്‍ന്ന് നിരവധി പേര്‍ സഹായവുമായി എത്തി. എന്നാല്‍ 16 കോടി രൂപ വേണ്ടയിടത്ത് നിലവില്‍ എട്ടു കോടിയോളം രൂപ മാത്രമേ ലഭിച്ചിട്ടുള്ളു. ശേഷിക്കുന്ന എട്ട് കോടി രൂപയ്ക്കായി കേരളത്തിന്റെ കനിവ് തേടുകയാണ് ഈ കുടുംബം. മരുന്നിന് ഓര്‍ഡര്‍ നല്‍കാന്‍ 8 ദിവസത്തില്‍ താഴെ മാത്രമേ ഇനി സമയമുള്ളു.
Story Highlights: Gauri waiting for the mercy of the well-wishers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here