ട്രാഫിക് തെറ്റിച്ചെത്തി സ്‌കൂട്ടറിന് പിന്നിലിടിച്ചു; ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പുകൊണ്ട് അടിച്ച് യുവതി

ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പുകൊണ്ട് അടിച്ച് യുവതി. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ റസല്‍ ചൗക്കിലാണ് സംഭവം. ട്രാഫിക് നിയമം ലംഘിച്ചെത്തിയ യുവാവിന്റെ ബൈക്ക് യുവതിയുടെ സ്‌കൂട്ടറില്‍ ഇടിച്ചതിന്റെ പ്രകോപനത്തിലാണ് ചെരുപ്പൂരി അടിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ട്രാഫിക് നിയമം തെറ്റിച്ചെത്തിയ യുവാവിന്റെ ബൈക്ക് യുവതിയുടെ സ്‌കൂട്ടറില്‍ ഇടിച്ചതോടെ യുവതി റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയില്‍ നിന്ന് എഴുന്നേറ്റ ശേഷം യുവതി ഡെലിവറി ബോയിയെ മര്‍ദിക്കുകയായിരുന്നു. കണ്ടുനിന്നവര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ മര്‍ദനം തുടരുകയായിരുന്നു. ഇതിനിടയില്‍ ഇവര്‍ ദേഷ്യത്തോടെ സംസാരിക്കുന്നതും കാണാം. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
#MadhyaPradesh: A girl beat up a biker with shoes near Russel Chowk of #Jabalpur district on Thursday evening after the youth arrived from wrong side and collided with her scooty. pic.twitter.com/PLZNE1ELDD
— Free Press Journal (@fpjindia) April 15, 2022
അതേസമയം പെണ്‍കുട്ടി ഫോണില്‍ സംസാരിച്ച് സ്‌കൂട്ടര്‍ ഓടിച്ചതാണ് അപകടകാരണമെന്നും ചിലര്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Story Highlights: Girl thrashes food delivery boy with shoes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here