വിസ ഓൺ അറൈവലിൻറെ ഹോട്ടൽ ബുക്കിങ് ഡിസ്കവർ ഖത്തർ വഴി ആരംഭിച്ചു

ഖത്തറിൽ വ്യാഴാഴ്ച മുതൽ വിസ ഓൺ അറൈവലിൻറെ ഹോട്ടൽ ബുക്കിങ് ഡിസ്കവർ ഖത്തർ വഴി പ്രാബല്യത്തിൽ വന്നു. ഒരാഴ്ചയായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ഹോട്ടൽ ബുക്കിങ് സുഗമമാവുന്നത്. ബുക്കിങ് വിൻഡോ ബുധനാഴ്ചയോടെയാണ് പുനസ്ഥാപിച്ചത്. ഇതോടെ, ഇന്ത്യൻ പ്രവാസികൾക്ക് കുടുംബത്തെ ഒന്നും രണ്ടും മാസത്തേക്ക് ഖത്തറിൽ എത്തിക്കുന്നതിന് ചെലവ് വർദ്ധിക്കും. രണ്ടു മുതൽ 60 ദിവസം വരെയാണ് ഡിസ്കവർ ഖത്തറിൽ ഹോട്ടൽ ബുക്കിങ് ലഭ്യമാവുന്നത്.
Read Also : വിഷു ആഘോഷമാക്കി പ്രവാസി ലോകവും; യുഎഇയില്‍ വിഷുവിപണി സജീവം
വിസ ഓൺ അറൈവലുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് സന്ദർശിക്കാനുള്ള ലിങ്ക് ലഭ്യമാണ്. ആഭ്യന്തര മന്ത്രാലയം യാത്ര പുറപ്പെടുന്ന രാജ്യത്തിനനുസരിച്ചുള്ള വിസ നിർദേശങ്ങൾ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഇതോടെ വിസ നിയമങ്ങളിലെ വ്യത്യാസങ്ങളും നിർദേശങ്ങളും കൂടുതൽ വ്യക്തമാവും. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ആറു മാസം കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, വിസ കാലാവധി 30 ദിവസം എന്നിങ്ങനെയാണ് നിർദേശങ്ങൾ.
ഇന്ത്യ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിസ ഓൺ അറൈവൽ യാത്രക്കാർക്ക് ഡിസ്കവർ ഖത്തർ വഴിയുള്ള ഹോട്ടൽ ബുക്കിങ്
ഏപ്രിൽ അഞ്ച് മുതലാണ് നിർബന്ധമാക്കിയത്.
Story Highlights: hotel booking through discover qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here