Advertisement

കേരളം ഗുണ്ട കോറിഡോറായി മാറി: വി.ഡി.സതീശന്‍

April 16, 2022
Google News 0 minutes Read

കേരളം ഗുണ്ട കോറിഡോറായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. പൊലീസ് നോക്കുകുത്തി നില്‍ക്കുന്നുവെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ നിരന്തരമായി വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ധിക്കുകയാണ്. പൊലീസ് അപ്പോഴും നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള എന്ത് അവകാശമാണ് സര്‍ക്കാരിനുള്ളത്. കേരളത്തില്‍ ഗുണ്ട കോറിഡോറായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മാറിയിരിക്കുകയാണ്. വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. എസ്ഡിപിഐയും ആര്‍എസ്എസും ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും അഴിഞ്ഞാടുകയാണ് കേരളത്തില്‍. സോഷ്യല്‍ എഞ്ചിനിയിറിംഗ് എന്ന് ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണന നയത്തിന്റെ പരിണതഫലങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വര്‍ഗീയ കൊലപാതകങ്ങളെല്ലാമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ആരെയും ശക്തിയായി എതിര്‍ക്കാനുള്ള ദൈര്യമില്ല. ഭൂരിപക്ഷ വര്‍ഗീയ വാദികളും ന്യൂനപക്ഷ വര്‍ഗീയ വാദികളും പൊലീസില്‍ നുഴഞ്ഞു കയറിയിരിക്കുകയാണ്. ഇത് ഉന്നതരായ നേതാക്കള്‍ സമ്മതിക്കുന്നു പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലും ചര്‍ച്ച വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന വകുപ്പാണ് ആഭ്യന്തര വകുപ്പ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. ഭയപ്പാടിലാണ് കേരളം ജീവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here