പൊതുജനത്തിന് വേണ്ടത് അവര്‍ തെരഞ്ഞെടുത്തു; അപകട വാര്‍ത്തകളോട് പ്രതികരിച്ച് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെഎസ്ആര്‍ടിസി. വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും അപകടം സംഭവിക്കാം. പക്ഷേ അവ എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം. ഈയിടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് സംഭവിച്ച ഒരു അപകടത്തെ കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കിയ ശേഷം പിന്നീട് സിസിടിവി ദൃശ്യം പരിശോധിച്ച് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടെങ്കിലും വാര്‍ത്ത നല്‍കിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടില്ലെന്ന്
കെഎസ്ആര്‍ടിസി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
തെറ്റായ വാര്‍ത്തകള്‍ നല്‍കിയും ഡീഗ്രേഡിങ് നല്‍കിയും ഒരു വിഭാഗം കെഎസ്ആര്‍ടിസി സ്വഫ്റ്റിനെ ബുദ്ധിമുട്ടിച്ചു. പക്ഷേ പരോക്ഷമായ സഹായമായിരുന്നു അത്. ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തിയാണ് ഇതിലൂടെ തങ്ങള്‍ക്ക് കിട്ടിയതെന്നും കെഎസ്ആര്‍ടിസി പ്രതികരിച്ചു.
‘പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും ‘അവര്‍’ സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്. അതാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യത. കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാര്‍ത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരോട് (പരോക്ഷമായി സഹായിച്ചവരോട്) ഒന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.
നിങ്ങളുടെ അമിതാവേശം ഞങ്ങള്‍ക്കു നല്‍കിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകള്‍ക്ക് ലക്ഷങ്ങള്‍മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസ്തുതകള്‍ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു.
Read Also : കെഎസ്ആര്‍ടിസി പ്രതിസന്ധി: മെയ് ആറിന് സൂചനാ പണിമുടക്ക്
വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹന ങ്ങള്‍ക്കും സംഭവിക്കാം. എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം. കെ.എസ്.ആര്‍.ടി.സി യോ കെ സ്വിഫ്‌റ്റോ അപകടത്തില്‍പെട്ടിട്ടുണ്ടെങ്കില്‍ ഒറ്റപ്പെട്ട ചില മാധ്യമങ്ങള്‍ക്കും സമൂഹ മാധ്യമങ്ങളിലെ ഒരു വിഭാഗത്തിനും പ്രതിസ്ഥാനത്ത് കെഎസ്ആര്‍ടിസി യോ കെ സ്വിഫ്‌റ്റോ ആകുന്നത് ബോധപൂര്‍വ്വമല്ലെന്നു കരുതാന്‍ തരമില്ല. ഈയിടെ നടന്ന ഒരു അപകടത്തിന്റെ തെറ്റായ വാര്‍ത്ത നല്‍കിയ ശേഷം പിന്നീട് സിസിടിവി ദൃശ്യം പരിശോധിച്ച് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപെട്ടെങ്കിലും വാര്‍ത്ത നല്‍കിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടില്ല.
ആരോടും പരാതിയില്ല. ദയവായി ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നത് തിരിച്ചറിയുക. കെഎസ്ആര്‍ടിസി എന്നും ജനങ്ങള്‍ക്ക് സ്വന്തം. ജനങ്ങളോടൊപ്പം. കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വീസുകളുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ്‌സൈറ്റിലും Ente KSRTCഎന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്’.
Story Highlights:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here