Advertisement

താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രികരുടെ മേല്‍ പാറക്കല്ല് അടര്‍ന്നുവീണു; രണ്ട് പേര്‍ക്ക് പരുക്ക്

April 16, 2022
1 minute Read
Rock falls on bike riders thamarassery churam

താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് അടര്‍ന്ന് വീണ് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റു. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഭിനനവ്, അനീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചുരം ആറാം വളവിന് മുകളില്‍ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.

അഭിനനവും അനീസും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ചുരത്തിലെ വനപ്രദേശത്തുനിന്നുള്ള വലിയ പാറക്കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് നിന്നത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights: Rock falls on bike riders thamarassery churam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top