സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി പശ്ചിമ ബംഗാൾ

75-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മലപ്പുറത്ത് തുടക്കം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ ഏക പക്ഷീയമായ ഒരു ഗോളിന് പശ്ചിമ ബംഗാൾ പരാജയപ്പെടുത്തി. അറുപത്തിയൊന്നാം മിനിട്ടിൽ ശുഭം ഭൗമികാണ് ബംഗാളിനായി വിജയ ഗോൾ നേടിയത്. അതേസമയം ചാമ്പ്യൻഷിപ്പിലെ ആദ്യ അങ്കത്തിനായി കേരളം ഇന്നിറങ്ങും.
രാജസ്ഥാനാണ് കേരളത്തിന്റെ ആദ്യ എതിരാളികൾ. രാത്രി 8 മണിക്ക് പയ്യനാട് സ്റ്റേഡിയത്തിൽ ആണ് മത്സരം. നിറഞ്ഞ സ്റ്റേഡിയം ആണ് ഏവരും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിലെ ഏറ്റവും ചെറിയ ടീമാണെങ്കിലും യോഗ്യത റൗണ്ടിൽ അത്ഭുതങ്ങൾ കാണിച്ച ടീമാണ് രാജസ്ഥാൻ. അതുകൊണ്ട് തന്നെ അവരെ ചെറുതായി കാണാൻ ആകില്ല.
ബിനോ ജോർജ്ജ് പരിശീലിപ്പിക്കുന്ന കേരള ടീം ഏത് ലൈനപ്പുമായാകും ഇറങ്ങുക എന്നത് വ്യക്തമല്ല. യോഗ്യത റൗണ്ടിൽ കളിച്ച കേരള ടീമിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ ഫൈനൽ റൗണ്ടിനായുള്ള ടീമിൽ ഉണ്ട്. ടീമിലെ യുവതാരങ്ങളുടെ പ്രകടനം കാണാൻ ആകും ഏവരും ഉറ്റു നോക്കുന്നത്. കെപിഎല്ലിൽ ഗോളടിച്ച് കൂട്ടിയ വിക്നേഷ് കേരളത്തിന്റെ അറ്റാക്കിലെ പ്രകടനവും ഏവരും ഉറ്റു നോക്കുന്നു.
Story Highlights: santhoosh trophy west bengal wins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here