Advertisement

പാകിസ്താനി ഗാ​നം കേ​ട്ടു; യു​പി​യി​ൽ 2 മുസ്ലീം കു​ട്ടി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

April 16, 2022
Google News 2 minutes Read
UP Police Lodge FIR for Listening to Pakistani Song

പാകിസ്താനി ഗാ​നം കേട്ടതിന് മുസ്ലീം കുട്ടികൾക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മൊബൈലിൽ പാട്ട് കേട്ടതിനാണ് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്കെതിരെ കേസ്. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്ത​ൽ, മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

പ്രദേശവാസിയായ ആശിഷ് നൽകിയ പരാതിയിലാണ് കൗമാരക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പാ​ക് ബാ​ല​താ​രം ആ​യ​ത് ആ​രി​ഫി​ന്‍റെ “പാകിസ്താൻ സി​ന്ദാ​ബാ​ദ്’ എ​ന്ന ഗാ​നം കേ​ട്ട കു​ട്ടി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. 40 സെ​ക്ക​ൻ​ഡി​ൽ താ​ഴെ​യു​ള്ള പാ​ട്ട് അ​ബ​ദ്ധ​വ​ശാ​ലാ​ണ് ഇ​രു​വ​രും കേ​ട്ട​തെ​ന്നും അ​തി​നു​ശേ​ഷം ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും ബ​ന്ധു​വാ​യ സ​ദ്ദാം ഹു​സൈ​ൻ പ​റ​ഞ്ഞു.

എന്നാൽ ഏപ്രിൽ 13ന് 5 മണിയോടെ ഇരുവരെയും പൊലീസ് പിടികൂടിയതായും രാത്രി മുഴുവൻ സ്റ്റേഷനിൽ തടഞ്ഞുവെച്ചതായും കുടുംബം ആരോപിച്ചു. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി അഡീഷണൽ സൂപ്രണ്ട് (റൂറൽ) പറഞ്ഞു.

Story Highlights: UP Police Lodge FIR for Listening to Pakistani Song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here