Advertisement

‘ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തി’ ; ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി ട്വീറ്റുമായി ബോറിസ് ജോൺസൺ

April 17, 2022
Google News 6 minutes Read

ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി ട്വീറ്റുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. “രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഈ ആഴ്ച ഇന്ത്യയിലേക്ക് യാത്ര തിരിക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഏപ്രിൽ 21, 22 തീയതികളിലാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുക.

“സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നിന്നു നമ്മുടെ സമാധാനത്തിനും സമൃദ്ധിക്കും ഭീഷണി നേരിടുന്നതിനാൽ, ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്,”- ബോറിസ് ജോൺസൺ ട്വീറ്റിൽ കുറിച്ചു.

‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആണ് ഇന്ത്യ. അതുപോലെ തന്നെ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി കൂടിയാണ്. നിലവിലെ സാഹചര്യത്തിൽ, ബ്രിട്ടൺ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നത് ഏറെ നല്ലതാണ്’, ബോറിസ് ജോൺസൺ വ്യക്തമാക്കി.

വ്യാവസായിക – പ്രതിരോധ രംഗത്ത് കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബ്രിട്ടൺ പ്രധാനമന്ത്രി ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിന് പുറമേ തൊഴിൽ സാധ്യതകൾ, സാമ്പത്തിക വളർച്ച, തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.

Story Highlights: Boris Johnson tweets before India visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here