Advertisement

കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നു; ജാ​ഗ്രത പാലിക്കണമെന്ന് യോ​ഗി ആദിത്യനാഥ്

April 17, 2022
Google News 2 minutes Read

ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ വർധിക്കുന്നതായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഗാസിയാബാദിലും ഗൗതം ബുദ്ധ് നഗറിലും കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അദ്ദേഹം ജാ​ഗ്രതാ നിർദേശം നൽകി.

സംസ്ഥാനത്തെ കൊവിഡ് 19 മാനേജ്‌മെന്റ് യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശങ്ങൾ നൽകിയത്. സമീപദിവസങ്ങളിൽ സംസ്ഥാനത്തിന്റെ സമീപ പ്രദേശങ്ങളിൽ കൊവിഡ് കേസുകളുടെ വർധനവുണ്ടായിട്ടുണ്ടെന്നും കൂടുതൽ ജില്ലകളിലും കേസുകൾ വർധിക്കാനുള്ള സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി യോ​ഗത്തിൽ പറഞ്ഞു.

Read Also : വീ​ണ്ടും കൊ​വി​ഡ് ആ​ശ​ങ്ക; ഡ​ൽ​ഹി​യി​ൽ കേ​സു​ക​ൾ ഉ​യ​രു​ന്നു

ജനിതക പഠനത്തിനായി കൊവിഡ് രോഗികളുടെ സാമ്പിളുകൾ അയക്കാനും യോഗി ആദിത്യനാഥ് നിർദേശം നൽകി. ശനിയാഴ്ച ഗൗതം ബുദ്ധ് നഗറിൽ 70 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഗാസിയാബാദിലും കേസുകൾ വർധിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ സംസ്ഥാനത്ത് ബൂസ്റ്റർ ഡോസ് വാക്സിനേഷൻ വേ​ഗത്തിലാക്കാൻ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. ഉത്തർപ്രദേശിലെ 700 സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസ് ലഭ്യമാണ്.

Story Highlights: Covid-19 cases rise in UP ; Yogi govt puts NCR districts on alert mode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here