ഡൽഹി അക്രമം: അറസ്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ, പ്രധാന പ്രതികളെ കസ്റ്റഡിയിൽ വിട്ടു

ഡൽഹി ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 20 പ്രതികളെയും 2 പ്രായപൂർത്തിയാകാത്തവരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം 3 തോക്കുകളും 5 വാളുകളും പ്രതികളുടെ പക്കൽ നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് വ്യക്തമാക്കി.
കോടതി രണ്ട് പ്രധാന പ്രതികളായ അൻസാറിനെയും അസ്ലമിനെയും ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ അയച്ചു. രണ്ടുപേരെ കൂടാതെ അറസ്റ്റിലായ മറ്റ് 12 പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്ത് ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കിടെയാണ് സംഘർഷമുണ്ടായത്.
Read Also : ഡൽഹി ഹനുമാൻ ജയന്തി സംഘർഷത്തിൽ 20 പേർ അറസ്റ്റിൽ
പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഘോഷയാത്രയ്‌ക്ക് നേരെ കല്ലെറിയുകയും ചില വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ജഹാംഗീർപൂരിയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഡൽഹി പൊലീസിനെ കൂടാതെ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിൽ കൂടിയ സമാധാന യോഗത്തിൽ ഇരുവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Story Highlights: Key Accused Sent To Police Custody, 21 Arrested So Far
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here