Advertisement

നഗരം ചുറ്റാന്‍ ഓപ്പണ്‍ ഡെക്ക് ബസുമായി കെഎസ്ആര്‍ടിസി

April 17, 2022
Google News 3 minutes Read
ksrtc open double decker bus

തിരുവന്തപുരം നഗരം ചുറ്റാന്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ഡെക്ക് ബസ് നിരത്തിലേക്ക്. വന്‍ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകള്‍ ഭാഗത്തെ മേല്‍ക്കൂര ഒഴിവാക്കിയ ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ഡെക്ക് ബസ് കേരളത്തില്‍ തന്നെ ആദ്യത്തേതാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരം നേടിയ കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍സ് ആണ് തിരുവനന്തപുരം നഗരം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് നഗരം ചുറ്റികാണുന്നതിനാണ് ഈ സൗകര്യം ഒരുക്കുന്നത് ( ksrtc open double decker bus ).

വിനോദ സഞ്ചാരികള്‍ക്ക് തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകള്‍ കാണുന്നതിന് സൗകര്യപ്രദമായ രീതിയാണ് ബസിനുള്ളിലെ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാള്‍ റൂട്ടിലാണ് സര്‍വ്വീസ് നടത്തുന്നത്. വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന ‘NIGHT CITY RIDE’ ഉം ”രാവിലെ 9 മണിമുതല്‍ 4 മണി വരെ നീണ്ടുനില്‍ക്കുന്ന ‘DAY CITY RIDE’ മാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഈ രണ്ട് സര്‍വ്വീസിലും ടിക്കറ്റ് നിരക്ക് 250/രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200/ രൂപ നല്‍കിയാല്‍ മതിയാകും. യാത്രക്കാര്‍ക്ക് വെല്‍കം ഡ്രിങ്ക്‌സ്, സ്‌നാക്‌സ് എന്നിവയും ലഭ്യമാക്കുന്നതാണ്. DAY & NIGHT RIDE ഒരുമിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ഒരു ദിവസം 350/ രൂപ നല്‍കിയാല്‍ മതിയാകും. കെഎസ്ആര്‍ടിസിയുടെ ഈ നൂതന സംരംഭം വിനോദ സഞ്ചാര മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാകും എന്നാണ് കരുതുന്നത്.

സര്‍വീസിന്റെ ഉദ്ഘാടനം 18ന് വൈകുന്നേരം 6.45ന് കിഴക്കേകോട്ട ഗാന്ധി പാര്‍ക്കില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ടൂറിസം വകുപ്പ് പി.എ.മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതാണ്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

Story Highlights: KSRTC with open deck bus to get around the city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here