Advertisement

രാജ പർവേസ് അഷ്റഫ് പുതിയ പാക് സ്പീക്കർ

April 17, 2022
Google News 2 minutes Read

രാജ പർവേസ് അഷ്‌റഫിനെ പാക് ദേശീയ അസംബ്ലിയുടെ 22ാമത് സ്പീക്കറായി നിയമിച്ചു. എതിരില്ലാതെയാണ് 71 കാരനായ അഷ്റഫ് തെരഞ്ഞെടുക്കപ്പെട്ടത്. തന്നെ സ്പീക്കറായി നിയമിച്ച പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷരീഫിനും മറ്റു പാർട്ടി നേതാക്കൾക്കും അദ്ദേഹം നന്ദിയറിയിച്ചു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ മൂലം സ്പീക്കർ സ്ഥാനത്തുനിന്ന് ആസാദ് ഖൈസർ ഈ മാസം ഒമ്പതിന് രാജിവെച്ചിരുന്നു.

ഇമ്രാൻ അനുകൂലമായ സമീപനമെടുത്തതിന്റെ പേരിൽ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സുരി രാജിവെച്ചു. ഖൈസറിന്റെ രാജിക്കു പിന്നാലെ ആക്ടിങ് സ്പീക്കറായി പ്രവർത്തിച്ചുവരുകയായിരുന്നു അദ്ദേഹം.

Read Also : പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് സൗദി കിരീടാവകാശി

ഇതിനിടെ പുതിയ പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷരീഫിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. ശനിയാഴ്ച ഇരുവരും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സൗദി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ മുഹമ്മദ് ഷെഹ്ബാസ് ഷരീഫിനെ അഭിനന്ദിച്ചത്.

Story Highlights: PM Raja Pervaiz Ashraf appointed Pakistan’s new Speaker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here