Advertisement

പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് സൗദി കിരീടാവകാശി

April 17, 2022
Google News 2 minutes Read

പുതിയ പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിനെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. ശനിയാഴ്ച ഇരുവരും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സൗദി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിനെഅഭിനന്ദിച്ചത്.

പാകിസ്താൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനുള്ള തന്റെ പുതിയ യാത്രയിൽ എല്ലാ വിജയാശംസകളും നേരുന്നതായി സൗദി കിരീടാവകാശി പറഞ്ഞു. അദ്ദേഹത്തിന്റെ സാഹോദര്യപരമായ നല്ല പ്രശംസക്ക് പാകിസ്താൻ പ്രധാനമന്ത്രി നന്ദി അറിയിച്ചു. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം ഇരുപക്ഷവും സ്ഥിരീകരിക്കുകയും എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ധാരണയിലെത്തുകയും ചെയ്തു.

Read Also : പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് അമേരിക്ക

സൗദിയിൽ നിന്ന് തന്റെ രാജ്യത്തിന് ലഭിക്കുന്ന പിന്തുണയ്ക്ക് പാകിസ്താൻ പ്രധാനമന്ത്രി നന്ദി അറിയിച്ചു. എല്ലാ മേഖലകളിലും സൗഹൃദ രാജ്യമായ പാകിസ്താനെ പിന്തുണയ്ക്കാനുള്ള സൗദി അറേബ്യയുടെ താത്‌പര്യം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്ഥിരീകരിച്ചു.

Story Highlights: Saudi crown prince congratulated the PM of Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here