Advertisement

ട്രാഫിക്കിൽ ഇഫ്താർ ബോക്സ് വിതരണം സജീവം

April 17, 2022
Google News 2 minutes Read

നോമ്പുതുറ സമയത്ത് ഗതാഗതക്കുരുക്കിൽപ്പെടുന്നവർക്ക് ട്രാഫിക്കിൽ ഇഫ്താർ ബോക്സ് വിതരണം സജീവമാക്കി പൊലീസ്. ദുബായ് പൊലീസ് അക്കാദമിയിലെ കേഡറ്റുകളാണ് പ്രവർത്തനങ്ങളിലുള്ളത്.
ഗതാഗതക്കുരുക്ക് തടയാനും അപകടങ്ങൾ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു. മാനവികതയുടെയും ദാനത്തിന്റെയും മഹത്തായ സന്ദേശമാണ് ഇതിലൂടെ പങ്കുവെക്കപ്പെടുന്നതെന്ന് അധികൃതർ പറഞ്ഞു.

Read Also : റമദാൻ; ട്രക്കുകൾക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി

അതിനിടെ പള്ളികളുടെ പ്രവേശനകവാടങ്ങളിലും പൊതുനിരത്തുകളിലുംപ്രാർത്ഥനാസമയങ്ങളിൽ വാഹനം അശ്രദ്ധമായി പാർക്കുചെയ്യരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലുംവിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർ 901 എന്ന നമ്പറിൽ വിളിക്കുകയോ സ്മാർട്ട് ആപ്പ് വഴിയോ പൊലീസിനെ ബന്ധപ്പെടുകയോ ചെയ്യണെമെന്നും നിർദേശമുണ്ട്.

Story Highlights: Ramadan: Cops to hand out Iftar meal boxes to motorists every day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here