Advertisement

രണ്ടുവയസുകാരനായ മകന്‍റെ മുന്നിലിട്ട് അമ്മയെ ബലാത്സംഗം ചെയ്‌തു

April 17, 2022
Google News 2 minutes Read
rape

ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലെ ഗുരജാലയിൽ രണ്ടുവയസുകാരനായ മകന്‍റെ മുന്നിലിട്ട് അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്‌തു. യുവതിയെ രണ്ടുപേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്‌തത്.

റെയില്‍വേ സ്റ്റേഷനില്‍ വച്ച് അവശനിലയിലായ യുവതിയെ രക്തസ്രാവത്തോടെ സമീപവാസികളാണ് കണ്ടെത്തിയത്. ഇവരെ ഉടൻതന്നെ സര്‍ക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. യുവതിക്കൊപ്പം രണ്ടുവയസുള്ള മകനുമുണ്ടായിരുന്നു. ഇവര്‍ക്ക് തെലുങ്ക് അറിയില്ല.

യുവതി ആന്ധ്രാപ്രദേശില്‍ ജോലി തേടിയെത്തിയതാണ്. സംഭവ ദിവസം രാത്രി റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ലൈം​ഗിക അതിക്രമമുണ്ടായത്.

Story Highlights: The mother was raped in front of her two-year-old son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here