കെ വി തോമാസിനെതിരെ നടപടി വേണം, പി ജെ കുര്യൻ യോഗത്തിൽ നിന്ന് വിട്ടു നിന്നത് മനഃപൂർവം; ടി എൻ പ്രതാപൻ

കെ വി തോമാസിനെതിരെ നടപടി വേണമെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ വിമർശനത്തിൽ പി ജെ കുര്യനെതിരെയും നടപടി വേണം. പി ജെ കുര്യൻ യോഗത്തിൽ നിന്ന് വിട്ടു നിന്നത് മനഃപൂർവമാണെന്നും ടി എൻ പ്രതാപൻ ആരോപിച്ചു.
രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്നായിരുന്നുവെന്നാണ് പി ജെ കുര്യൻ വിമര്‍ശിച്ചത്. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും പി.ജെ.കുര്യന്‍ പറഞ്ഞിരുന്നു.
Read Also : കെ.സുധാകരന് പ്രത്യേക അജണ്ട; താൻ അച്ചടക്കം ലംഘിച്ചോ എന്നത് അച്ചടക്ക സമിതി പരിശോധിക്കട്ടെ: കെ.വി തോമസ്
അതൃപ്തിയെ തുടര്‍ന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വിട്ടുനിന്നു. ഉന്നയിച്ച പരാതികള്‍ പരിഹരിക്കാത്തതിലാണ് മുല്ലപ്പള്ളിക്ക് അതൃപ്തി. തന്നെ പല പരിപാടികളും അറിയിക്കുന്നില്ലെന്ന പരിഭവവും മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിട്ടുനില്‍ക്കല്‍.
Story Highlights: Action should be taken against KV Thomas- T N Prathapan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here