മൾട്ടി ലെവൽ മാർക്കറ്റിംഗ് കുംഭകോണം; ആംവേയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ആംവേ ഇന്ത്യാ എന്റർപ്രൈസസിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. മൾട്ടി ലെവൽ മാർക്കറ്റിംഗ് കുംഭകോണത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. 757.77 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്.
തമിഴ്‌നാട്ടിലെ ദിണ്ടുഗലിൽ ഉള്ള ഫാക്ടറിയും ഭൂമിയും ഉൾപ്പടെയുള്ള വസ്തുക്കൾ അന്വേഷണ സംഘം ജപ്തി ചെയ്തു. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം 411.83 കോടി രൂപയുടെ വസ്തുവകകളും ( മൂവബിൾ ആന്റ് ഇമ്മൂവബിൾ), 345.94 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും ഇ.ഡി കണ്ടുകെട്ടി.
Read Also : കെ.എം. ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുകൾ കണ്ടുകെട്ടി ഇ.ഡി
ഡയറക്ട് സെല്ലിംഗ് മൾട്ടി ലെവൽ മാർക്കറ്റിംഗ് ശൃഖലയുടെ മറവിൽ വ്യാപക തട്ടിപ്പാണ് ആംവേ നനടത്തിയിരുന്നതെന്ന് ഇ.ഡി പറയുന്നു. കമ്പനിയുടെ മിക്ക പ്രൊഡക്ടുകൾക്കും അമിതവിലയായിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കി.
Story Highlights: amway assets seized by ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here