തൃക്കാക്കരയില്‍ മത്സരിക്കാന്‍ ബിജെപി; ഭിന്നതകള്‍ക്കിടയില്‍ വെള്ളിയാഴ്ച എന്‍ഡിഎ യോഗം

തൃക്കാക്കര സീറ്റിനെ ചൊല്ലിയുള്ള എന്‍ഡിഎയിലെ ഭിന്നത മറ നീക്കി പുറത്തേക്ക്. തൃക്കാക്കരയില്‍ മത്സരിക്കാനാണ് ബിജെപി തീരുമാനം. തൃക്കാക്കര സീറ്റിന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു. അതിനിടെയാണ് സ്വന്തം നിലയ്ക്ക് മത്സരിക്കാനുള്ള ബിജെപി തീരുമാനം. വെള്ളിയാഴ്ച കൊച്ചിയില്‍ എന്‍ഡിഎ യോഗം ചേരും.
യുഡിഎഫിനും എല്‍ഡിഎഫിനും എതിരെ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന നിലപാടാണ് ബിജെപിക്ക്. തൃക്കാക്കരയില്‍ ത്രികോണ മത്സരമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത് ഇക്കാര്യം മുന്‍ നിര്‍ത്തിയാണ്. സില്‍വര്‍ ലൈന്‍ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിലയിരുത്തുന്ന രാഷ്ട്രീയ പോരാകും തൃക്കാക്കരയിലേതെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതിനാല്‍ തൃക്കാക്കര ഘടക കക്ഷികള്‍ക്ക് വിട്ടുനല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. ബിജെപി ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കും. എ.എന്‍.രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ പേരുകള്‍ പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമമായിട്ടില്ല.
Read Also : തൃക്കാക്കരയില്‍ അഭിമാന പോരാട്ടത്തിന് സിപിഐഎം; നൂറ് സീറ്റിലേക്കെത്തുക ലക്ഷ്യം
വെള്ളിയാഴ്ച്ച എന്‍ഡിഎ ജില്ലാ യോഗം കൊച്ചിയിലും മണ്ഡലം യോഗം തൃക്കാക്കരയിലും ചേരും. എന്‍ഡിഎ യോഗത്തില്‍ തൃക്കാക്കരയില്‍ ബിജെപി തന്നെ മത്സരിക്കേണ്ടതിലെ രാഷ്ട്രീയ മാനം ഘടകകക്ഷികളെ ബോധ്യപ്പെടുത്തും. അതേ സമയം തൃക്കാക്കര സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാട് എന്‍ഡിഎ ഘടകകക്ഷിയായ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.
2014 മുതല്‍ എന്‍ഡിഎ മുന്നണിയില്‍ ഘടകക്ഷിയായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് തൃക്കാക്കര സീറ്റിന് എല്ലാ അര്‍ഹതയുമുണ്ടെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വ്യാഴാഴ്ചതൃക്കാക്കര നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നടത്താനാണ് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് തീരുമാനം.
Story Highlights: BJP to contest in Thrikkakara nda meeting on Friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here