നടിയെ ആക്രമിച്ച കേസ് : ക്രൈംബ്രാഞ്ചിന് സമയം നീട്ടി നൽകരുതെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിന് സമയം നീട്ടി നൽകരുതെന്ന് ദിലീപ്. കള്ളത്തെളിവ് ഉണ്ടാക്കാനാണ് ശ്രമമെന്ന് ദിലീപ് ആരോപിക്കുന്നു. തുടരന്വേഷണം തടസ്സപ്പെട്ട നിലയിലാണെന്നും ദിലീപ് ആരോപിച്ചു. എതിർ സത്യവാങ്മൂലത്തിലായിരുന്നു ദിലീപിന്റെ ആരോപണം.
കാവ്യയെ ചോദ്യം ചെയ്യുന്നത് നീട്ടികൊണ്ടുപോകുകയാണെന്ന് പറഞ്ഞ ദിലീപ് കാവ്യ സമയം നൽകിയിട്ടും ചോദ്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി.
കാവ്യയെ കുരുക്കുകയാണ് ലക്ഷ്യമെന്നും ദിലീപ് ആരോപിക്കുന്നു. സുരാജിന്റെ ഓഡിയോ ക്ലിപ്പുകൾ തെറ്റാരി പ്രചരിപ്പിക്കുന്നുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിച്ചു.
തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രോസിക്യൂഷൻ ഹർജിയിലാണ് സത്യവാങ്മൂലം. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here