ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷം; ഒരാൾ കൂടി അറസ്റ്റിൽ

ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ഡൽഹിയിലെ ജഹാംഗീർ പുരിയിലുണ്ടായ സംഘർഷത്തിൽ അന്വേഷണം ഊർജിതമാക്കി ഡൽഹി പൊലീസ്. ഇതുവരെ ഇരുപത്തിയൊന്ന് പേരെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, കവർച്ചാക്കേസുകളിൽ മുൻപ് ഉൾപ്പെട്ടിട്ടുള്ള പ്രതിയാണ് ഒടുവിലായി അറസ്റ്റിലായത്. സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലും പൊലീസ് അന്വേഷണം തുടരുകയാണ്.
മുഖ്യ ആസൂത്രകരെന്ന് ആരോപണമുയർന്ന അൻസാർ, അസ്‌ലം എന്നിവരെ ഇന്നലെ രോഹിണി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ജഹാംഗീർ പുരിയിൽ ഡൽഹി പൊലീസിന് പുറമെ കേന്ദ്രസേനയും, ദ്രുത കർമ സേനയും തുടരുകയാണ്.
അതേസമയം, ജഹാംഗീർ പുരി സന്ദർശിച്ച് തയാറാക്കിയ വസ്തുത അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇടത് സംഘടനകൾ ഇന്ന് പുറത്തുവിടും. സിപിഐഎം, സിപിഐ, സിപിഐ(എംഎൽ), ആർഎസ്‌പി തുടങ്ങിയ സംഘടനകളുടെ സംയുക്ത സംഘമാണ് മേഖല സന്ദർശിച്ചത്.
Story Highlights: hanuman jayanti one more arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here