Advertisement

യുദ്ധം എട്ടാം ആഴ്ചയിലേക്ക്; ആക്രമണം ശക്തമാക്കി റഷ്യ

April 18, 2022
Google News 1 minute Read
russia ukraine war on 8th weak

യുക്രൈൻ അധിനിവേശത്തിന്റെ എട്ടാം ആഴ്ചയിലും ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാനമായ കീവിനടുത്തുള്ള വെടിമരുന്ന് ഫാക്ടറി സേന തകർത്തു. അതേസമയം മരിയുപോളിലെ സ്ഥിതിഗതികൾ ‘മനുഷ്യത്വരഹിതം’ എന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു.

വടക്കുകിഴക്കൻ നഗരമായ ഖാർകിവിൽ കനത്ത ഷെല്ലാക്രമണം നടന്നതായി യുക്രൈൻ സ്ഥിരീകരിച്ചു. നഗരത്തിന്റെ മധ്യഭാഗത്തുള്ള റെസിഡൻഷ്യൽ ഏരിയയിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ 5 പേർ മരിച്ചു, 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജനവാസ കേന്ദ്രങ്ങളിൽ നടന്ന ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി മേയർ ഇഹോർ തെരെഖോവ് അറിയിച്ചു.

നേരത്തെ റഷ്യൻ നാവികസേനയുടെ കരിങ്കടൽ ഫ്ലീറ്റിന്റെ കൊടിക്കപ്പൽ യുക്രൈൻ മിസൈലാക്രമണത്തിൽ ഭാഗികമായി തകർന്നു. ഫ്ലീറ്റിലെ മിസൈൽ ക്രൂസർ കപ്പലായ മോസ്ക്വയെയാണു 2 നെപ്റ്റ്യൂൺ മിസൈലുകൾ ഉപയോഗിച്ച് യുക്രൈൻ ആക്രമിച്ചത്. കപ്പലിനു ക്ഷതം പറ്റിയെന്ന് സ്ഥിരീകരിച്ച റഷ്യ പക്ഷേ, ഇത് ആക്രമണം കാരണമാണെന്ന് സമ്മതിച്ചിട്ടില്ല.

Story Highlights: russia ukraine war updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here