ഹൈക്കോടതി വിധി സുപ്രധാനം; ക്രൈംബ്രാഞ്ചിന് ആശ്വാസമെന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി

വധഗൂഡാലോചനാ കേസില്‍ ക്രൈംബ്രാഞ്ചിന് ഏറെ ആശ്വാസകരമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി. എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നും മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതിക്ക് മുന്നിലേക്ക് വന്നത്. ഇക്കാര്യങ്ങള്‍ കോടതി അവഗണിച്ചതായാണ് മനസിലാകുന്നത്. ഇനി കേരള പൊലീസിന് അന്വേഷണവുമായി സുഗമമായി മുന്നോട്ടുപോകാം. വിധി ക്രൈംബ്രാഞ്ചിന് ഏറെ ആശ്വാസകരമാണെന്നും പ്രിയദര്‍ശന്‍ തമ്പി ട്വന്റിഫോറിനോട് പറഞ്ഞു.
‘അന്വേഷണസംഘം അവകാശപ്പെടുന്ന തെളിവുകള്‍ കോടതിക്ക് മുന്‍പാകെ ഇനിയും തെളിയിക്കാന്‍ അവസരമുള്ള വിധിയാണ്. എഫ്‌ഐആറും അതിലെ സാക്ഷിയുടെ പ്രഥമ വിവരമൊഴിയും നിലനില്‍ക്കില്ലായിരുന്നെങ്കില്‍ എഫ്‌ഐആര്‍ റദ്ദുചെയ്യപ്പെടും. അല്ലെങ്കില്‍ നിയമത്തെ തന്നെ അട്ടിമറിക്കപ്പെടുന്ന രീതിയാണെങ്കിലും എഫ്‌ഐര്‍ആര്‍ റദ്ദാക്കപ്പെടും. ഇപ്പോള്‍ പ്രഥമദൃഷ്യാ എഫ്‌ഐആര്‍ നിലനില്‍ക്കുമെന്നതാണ് ഹൈക്കോടതി വിധി.
നടിയെ ആക്രമിച്ച കേസിലെ വധഗൂഡാലോചനാ കേസിലാണ് എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്. ഇതോടെ വധഗൂഢാലോചന കേസില്‍ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.
Read Also : സിനിമയെ വെല്ലുന്ന നാടകീയതകൾ നിറഞ്ഞ കേസ്; നടിയെ ആക്രമിച്ച കേസ് നാൾവഴികൾ
നിലവില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് നിലവിലെ വിധി പ്രതിസന്ധിയാകും. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം അന്വേഷണ സംഘത്തിന് ഇനി കടക്കാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് ഉണ്ടായിരുന്നത് ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം കേസിലെ നിര്‍ണായകമായ ഫോണ്‍ പോലും ലഭിക്കുന്നത് വലിയ നിയമപോരാട്ടത്തിനൊടുവിലാണ്. തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ സായ് ശങ്കര്‍ മൊഴിയായി നല്‍കിയതോടെ ദിലീപിനെതിരായ കേസ് കൂടുതല്‍ ശക്തമായി. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജി കോടതി തള്ളിയത്.
Story Highlights: adv priyadarshan thambi about highcourt order in dileep case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here