ഇതൊക്കെ എന്ത്, 15.44 ലക്ഷത്തിന് ഫാൻസി നമ്പർ വാങ്ങി ആക്ടീവ ഉടമ

ഫാൻസി നമ്പർ ലഭിക്കാൻ വാഹന ഉടമകൾ ഏതറ്റം വരെയും പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇതിനായി കോടികൾ വരെ പൊടിക്കുന്ന ആളുകളുടെ വാർത്തയും പതിവാണ്. എന്നാൽ വാഹനത്തിന്റെ 20 മടങ്ങ് വിലമുടക്കി ഒന്നാം നമ്പർ സ്വന്തമാക്കിയ ചണ്ഡീഗഡ് സ്വദേശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
15.44 ലക്ഷം രൂപ മുടക്കിയാണ് CH 01 CJ 0001 എന്ന ഫാൻസി നമ്പർ ബ്രിജ് മോഹൻ സ്വന്തമാക്കിയത്. ഓൺറോഡ് ഏകദേശം 80,000 രൂപ വില വരുന്ന ഹോണ്ട ആക്ടീവയ്ക്കാണ് ബ്രിജ് മോഹൻ നമ്പർ വാങ്ങിയത്. ആദ്യമായാണ് ഒരു ഫാൻസി നമ്പർ സ്വന്തമാക്കുന്നത്. ഇനിവാങ്ങുന്ന കാറിനും ഒന്നാം നമ്പർ സ്വന്തമാക്കാൻ ശ്രമിക്കുമെന്നും ബ്രിജ് പറയുന്നു.
സിഎച്ച് 01 സിജെ സീരീസിലെ ഫാന്‍സി നമ്പറുകള്‍ക്കായുള്ള ലേലം ഏപ്രില്‍ 14 മുതല്‍ 16 വരെയുള്ള തീയതികളിലാണ് ചണ്ഡീഗഡ് ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയത്. ലേലത്തിലൂടെ ഏകദേശം 1.5 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights: Chandigarh Man Spend 15.4 lakh fancy number for his Activa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here