Advertisement

കെ റെയിലിൽ സി.പി.ഐ ഉൾപ്പടെയുള്ള ഘടകകക്ഷികൾക്ക് പൂർണ യോജിപ്പെന്ന് ഇ.പി ജയരാജൻ

April 19, 2022
Google News 2 minutes Read
ep jayarajan

ഇടതുപക്ഷജനാധിപത്യ മുന്നണിയിലെ വലുതും ചെറുതുമായ എല്ലാ പാർട്ടികൾക്കും ഒരേ രാഷ്ട്രീയ നയമാണുള്ളതെന്നും കെ റെയിലിൽ സി.പി.ഐ ഉൾപ്പടെയുള്ള ഘടകകക്ഷികൾക്ക് പൂർണമായ യോജിപ്പാണെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എന്നാൽ ഘടകകക്ഷികൾക്ക് ഈ വിഷയത്തിൽ എതിർപ്പുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. എന്താണവരുടെ ലക്ഷ്യമെന്നറിയില്ല. എൽ.ഡി.എഫ് കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : സമരത്തിന് പിന്നിൽ വിവര ദോഷികൾ; പ്രതിഷേധക്കാർക്കെതിരെ ഇ.പി ജയരാജൻ

ലോകത്തിലെ ശാസ്ത്ര വളർച്ചകളെ ജനങ്ങളുടെ നന്മയ്ക്കായി ഉപയോ​ഗിക്കുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ സിൽവർലൈൻ പോലുള്ള വികസന പ്രവർത്തനങ്ങളെ ജനങ്ങൾ അം​ഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെയാണ് എൽ.ഡി.എഫ് കൺവീനറായി ഇ.പി ജയരാജനെ തെരഞ്ഞെടുത്തത്. എ. വിജയരാഘവനും എം.എ. ബേബിയും ഇനി ഡെൽഹി കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. തോമസ് ഐസക്കിന് ചിന്താ വാരികയുടെ ചുമതലയും എം. സ്വരാജിന് ചിന്താ പബ്ലിക്കേഷൻസിന്റെ ചുമതലയും നൽകും.

എസ്. രാമചന്ദ്രൻ പിള്ളയ്ക്ക് പാർട്ടി വിദ്യാഭ്യാസം, എ.കെ.ജി പഠന​ഗവേഷണ കേന്ദ്രം, ഇ.എം.എസ് അക്കാഡമി എന്നിവയുടെ ചുമതല നൽകും. ഡി.വൈ.എഫ്.ഐയുടെ ചുമതല ഇ.പി. ജയരാജനും എസ്.എഫ്.ഐയുടെ ചുമതല എ.കെ. ബാലനുമായിരിക്കും. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തും. കൈരളി ചാനലിന്റെ ചുമതല കോടിയേരി ബാലകൃഷ്ണനാണ്.

Story Highlights: EP Jayarajan all set to take over as LDF convener

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here