Advertisement

അപൂർവ്വം ഈ കാഴ്ച്ച; രാത്രിയിൽ ആകാശത്ത് കാണാം”പിങ്ക് മൂൺ”…

April 19, 2022
Google News 1 minute Read

ഭൂമിയും ചന്ദ്രനും പോലുള്ള ജ്യോതിർ ​ഗോളങ്ങൾക്കിടയിലുള്ള ശൂന്യമായ പ്രദേശമാണ് ബഹിരാകാശം അഥവാ ശൂന്യാകാശം. ബഹിരാകാശം എല്ലാം കൊണ്ടും മനുഷ്യന് വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. ഭൂമിയില്‍ നിന്ന് ആകാശത്ത് കാണാന്‍ കഴിയുന്ന ചില അത്ഭുതക്കാഴ്ചകള്‍ ഒരു പക്ഷെ ഒരു മനുഷ്യന് തന്റെ ജീവിതകാലത്തില്‍ ഒരു തവണ മാത്രമേ കാണാന്‍ സാധിച്ചെന്ന് വരൂ. അത്തരത്തിൽ ബഹിരാകാശത്ത് നിന്ന് ഈ വാരാന്ത്യം പ്രത്യക്ഷമാവാനൊരുങ്ങുന്ന കാഴ്ചയാണ് പിങ്ക് മൂൺ.

ഈ ആഴ്ചയിൽ രാത്രിയിൽ ഉടനീളം ആകാശത്ത് തെളിയുന്ന പൂർണ ചന്ദ്രനെയാണ് പിങ്ക് മൂൺ എന്ന് വിളിക്കുന്നത്. എഗ്ഗ് മൂൺ, ഫിഷ് മൂൺ, സ്പ്രൗട്ടിങ് ​ഗ്രാസ് മൂൺ തുടങ്ങിയ പേരുകളിലും പിങ്ക് മൂൺ അറിയപ്പെടുന്നുണ്ട്. ഈ ആഴ്ചയിലുടനീളം രാത്രിയിൽ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പിങ്ക് മൂൺ പ്രത്യക്ഷമായിരുന്നു. രാത്രിയിൽ തെളിഞ്ഞ ആകാശത്തായിരിക്കും പിങ്ക് മൂൺ കാണാനാവുക.

Read Also : ‘ഇഡ്‌ലി ഐസ്‌ക്രീം’ വേണോ? വൈറലായി വിചിത്ര കോമ്പിനേഷൻ

നിറം കൊണ്ടും രൂപം കൊണ്ടും നമ്മൾ ഇതിനെ പിങ്ക് മൂൺ എന്ന് വിളിക്കുന്നുണ്ടെങ്കിൽ തെറ്റി. ഏപ്രിൽ മാസത്തിൽ യുഎസിൽ ഉടനീളം വ്യാപകമായി പുഷ്പ്പിക്കുന്ന മോസ്പിങ്ക് എന്ന സസ്യത്തിന്റെ പേരിൽ നിന്നാണ് ഈ കാലയളവിൽ ദൃശ്യമാവുന്ന ചന്ദ്രന് പിങ്ക് മൂൺ എന്ന പേര് വന്നത്. തെളിഞ്ഞ ഓറഞ്ച് നിറത്തിലാണ് ഈ ചന്ദ്രനെ കാണാൻ സാധിക്കുക.

ഭൂമിയുടെ ഓരോ ഭാ​ഗങ്ങളി‍ൽ നിന്ന് ദൃശ്യമാകുന്ന പിങ്ക് മൂണിന്റെ വലുപ്പം പലതായിരിക്കും. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ആളുകൾ പിങ്ക് മൂണിന്റെ ചിത്രങ്ങൾ പങ്ക് വെക്കുന്നുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here