പൊരുതി തോറ്റ് കെ.കെ.ആർ; ചാഹലിന് ഹാട്രിക്, രാജസ്ഥാന് 7 റൺസ് ജയം

ഐപിഎൽ ആവേശപ്പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാൻ ഉയർത്തിയ 218 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഇന്നിംഗ്സ് 19.4 ഓവറിൽ 210 റൺസിൽ അവസാനിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ജോസ് ബട്ട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
ത്രില്ലര്‍ മത്സരത്തില്‍ ഹാട്രിക് സഹിതം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് മത്സരം രാജസ്ഥാന്റെ വരുതിയിലാക്കിയത്. 51 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് 28 പന്തില്‍ 58 റണ്‍സ് നേടി പുറത്തായി. ഉമേഷ് യാദവ് 9 പന്തില്‍ 21 റണ്‍സ് നേടി പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
Story Highlights: rr wins the match against kkr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here