Advertisement

സന്തോഷ് ട്രോഫിയിൽ സർവീസസിന് ആദ്യജയം

April 19, 2022
Google News 2 minutes Read
santhosh trophy

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിന് ആദ്യ ജയം. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്തിനെയാണ് സര്‍വീസസ് തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് സര്‍വീസസ് വിജയം സ്വന്തമാക്കിയത്. സര്‍വീസസിനായി നിഖില്‍ ശര്‍മ, കൃഷ്ണകണ്ഠ സിങ്, പിന്റു മഹാത എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ജയ്കനാനിയുടെ വകയാണ് ഗുജറാത്തിന്റെ ആശ്വാസ ഗോള്‍.

സർവീസസിന്റെ കഴിഞ്ഞ മത്സരത്തിൽ 3–0നാണ് മണിപ്പൂരിന്റെ ചെമ്പട അവരെ തോൽപ്പിച്ചത്. 5–ാം മിനിറ്റിൽ എൻഗാരിയാംബം ജെനിഷ് സിങ്ങിലൂടെയാണ് മണിപ്പൂർ അക്കൗണ്ട് തുറന്നത്. 50–ാം മിനിറ്റിൽ ലുൻമിൻലെൻ ഹോകിപ് രണ്ടാം ഗോൾ നേടി. 74–ാം മിനിറ്റിൽ സർവീസസിന്റെ മലയാളി ഡിഫൻഡർ ബി. സുനിലിന്റെ ബൂട്ടിൽ നിന്ന് മണിപ്പൂരിന് സമ്മാനമായി സെൽഫ് ഗോളും പിറന്നിരുന്നു.

Read Also : സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ്; മേഘാലയക്ക് ജയത്തുടക്കം

സന്തോഷ് ട്രോഫിയിലെ ‘എൽ ക്ലാസിക്കോ’ എന്നു വിശേഷിപ്പിക്കാവുന്ന കേരളം–ബംഗാൾ പോരാട്ടത്തിൽ കേരളം ഉജ്വലവിജയമാണ് ഇന്ന് നേടിയത്. (2–0). പകരക്കാരായി ഇറങ്ങിയ പി.എൻ.നൗഫൽ (85), ടി.കെ.ജെസിൻ (90+3) എന്നിരാണ് കേരളത്തിന്റെ സ്കോറർമാർ. കളിച്ച രണ്ടു കളികളും ജയിച്ച കേരളം 6 പോയിന്റോടെ എ ഗ്രൂപ്പിൽ ഒന്നാമതാണ്. സെമിഫൈനൽ സാധ്യതയും ഈ ജയത്തോടെ കേരളം സജീവമാക്കി.

ആദ്യ മത്സരത്തിൽ രാജസ്ഥാനെ ഗോൾമഴയിൽ മുക്കിയ ടീമിൽ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. മുന്നേറ്റനിര താരം സഫ്നാദിനു പകരം മധ്യത്തിൽ ഷിഗിലാണ് ഇറങ്ങിയത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ ഉപകരിക്കുന്ന 4–5–1 ശൈലിയിലായിരുന്നു കേരളം ഇന്ന് കളിച്ചത്.

Story Highlights: Services’ first victory in the Santosh Trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here