Advertisement

ബോട്ടിൽ നിന്ന് നദിയിലേക്ക് കുതിച്ച് കടുവ; നദി നീന്തികടന്ന് സുന്ദർബെന്നിലേക്ക്…

April 19, 2022
Google News 3 minutes Read

നിരവധി വൈറൽ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട് . ചിലത് നമ്മൾ ചിരിയുണർത്തും ചിലത് സന്തോഷവും മറ്റു ചിലത് സങ്കടവും കൗതുകവും എല്ലാം സമ്മാനിക്കും. ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കാട്ടിൽ നിന്ന് നാട്ടിലിറങ്ങിയ മൃഗങ്ങളെ കുറിച്ചും കിണറിൽ അകപ്പെട്ട മൃഗങ്ങളെ കുറിച്ചും മൃഗങ്ങളെ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുന്ന വീഡിയോയെല്ലാം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വന്യജീവി സങ്കേതത്തിലേക്കു കൊണ്ടുപോകവേ ബോട്ടിൽ നിന്ന് നദിയിലേക്ക് ചാടിയ കടുവയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടി തിരികെ വന്യജീവി സങ്കേതത്തിലേക്ക് ബോട്ട് മാർഗം കൊണ്ടുപോകുകയായിരുന്നു. ബംഗാളിലെ സുന്ദർബൻ വന്യജീവി സങ്കേതത്തിലേക്കാണ് കൊണ്ടുപോകവെയാണ് കടുവ നദിയിലേക്ക് ചാടിയത്. ബോട്ടിൽ നിന്ന് നദിയിേക്ക് കുതിച്ച് ചാടിയ കടുവ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ വനത്തിലേ നീന്തിക്കയറുന്നത് വിഡിയോയിൽ കാണാം.

Read Also : രാത്രിയിൽ ആകാശത്ത് കാണാം ഓറഞ്ച് നിറത്തിലെ “പിങ്ക് മൂൺ”…

ഇങ്ങനെയൊരു ദൃശ്യം പലരും ലൈഫ് ഓഫ് പൈ പടത്തിലായിരിക്കും കണ്ടിട്ടുണ്ടാവുക. വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളും ഇതിനെ ഓർമ്മിപ്പിക്കുന്നതാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാനാണ് പഴയ ഈ വിഡിയോയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോ പഴയതാണെങ്കിലും വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here