Advertisement

സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം; എന്തെല്ലാം ശ്രദ്ധിക്കാം….

April 19, 2022
Google News 2 minutes Read

ഇപ്പോൾ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപങ്ങൾ നടത്തുന്നവർ നിരവധിയാണ്. പക്ഷെ പലപ്പോഴും തുടക്കകാലങ്ങളിൽ എന്ത് ചെയ്യണം, എവിടെ നിന്ന് തുടങ്ങണം എന്നതിനെ പറ്റി നമുക്ക് കൃത്യമായ ധാരണയുണ്ടാകാമെന്നില്ല. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുമ്പോൾ എന്തൊക്കെ ഒഴിവാക്കണം എന്നതിനെക്കുറിച്ച് വളരെ അപൂർവമായി മാത്രമേ ആളുകൾ പറഞ്ഞു കേൾക്കാറുള്ളു. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ഒഴിവാക്കാം…

സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾക്ക് നേട്ടങ്ങൾ ഉള്ളതുപോലെ തന്നെ അതിൽ നിരവധി അപകടങ്ങളും ഒളിഞ്ഞുകിടപ്പുണ്ട്. അതുകൊണ്ട് തന്നെ നിക്ഷേപിക്കുന്നതിന് മുമ്പ് സ്കീമുമായി ബന്ധപ്പെട്ട രേഖകൾ ശ്രദ്ധാപൂർവ്വം വായിക്കുക. അപകട സാധ്യതകളെ കുറിച്ചും മനസിലാക്കി വെക്കുക. മാർക്കറ്റ് റിസ്ക്, പലിശ നിരക്ക് റിസ്ക്, കമ്പനി റിസ്ക്, റെഗുലേറ്ററി റിസ്ക്, ലിക്വിഡിറ്റി റിസ്ക്, ടാക്സബിലിറ്റി റിസ്ക്, പണപ്പെരുപ്പ റിസ്ക് എന്നിവയാണ് ഒരു നിക്ഷേപകൻ എന്ന നിലയിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകൾ.

ഒരു എമർജൻസി ഫണ്ട് എപ്പോഴും നീക്കിവെക്കുക. കാരണം എമർജൻസി ഫണ്ടിന്റെ അടിത്തറയില്ലാതെ ശക്തമായ നിക്ഷേപ പോർട്ട്ഫോളിയോ നിർമ്മിക്കാൻ പ്രയാസമാണ്. ഈ കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് കാലം നമ്മളെ പഠിപ്പിച്ചതും അതുതന്നെയാണ്. ജോലി നഷ്‌ടപ്പെടുന്നത് മുതൽ, ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം അസുഖം പിടിപെടുന്നത്, ബിസിനസ്സ് സ്തംഭിക്കുന്നത് തുടങ്ങി നമ്മുടെ വരുമാനത്തെ ബാധിക്കുന്ന നിരവധി പ്രതികൂല സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകാം. അതുകൊണ്ട് തന്നെ ഒരു എമർജൻസി ഫണ്ടിന്റെ അഭാവം ഈ സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. നിലവിലുള്ള ലോണുകളോ മറ്റ് കടങ്ങളോ അടയ്‌ക്കാൻ പാടുപെടുന്നതിനു പുറമെ, ഇത് നമ്മളെ അതിജീവിക്കാൻ പോലും പ്രയാസപ്പെടുത്തും.

Read Also : കഷ്ടപ്പാടിൽ നിന്ന് ജീവിതം നെയ്‌തെടുത്ത് ഒരു യുവാവ്; ഇത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഓഫിസർ

അതിനാൽ ഇഎംഐ, വാടക, യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ തുടങ്ങിയ നിങ്ങളുടെ ആവർത്തിച്ചുള്ള പ്രതിമാസ ചെലവുകളുടെ മൂന്നോ ആറോ ഇരട്ടിയെങ്കിലും തുക ഒരു എമർജൻസി ഫണ്ടായി നിലനിർത്താൻ ശ്രമിക്കുക. പ്രത്യേക മേഖലയിലെ ഒരു സ്റ്റോക്കിനെ മാത്രം ആശ്രയിക്കാതിരിക്കുക.

പല സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകരും ചെയ്യുന്ന തെറ്റായ കാര്യങ്ങളിൽ ഒന്നാണ് സ്റ്റോക്ക് മാർക്കറ്റ് തകരുമ്പോൾ പരിഭ്രാന്തിയിൽ ഷെയറുകൾ വിൽക്കുന്നത്. ആളുകൾ എന്താണോ ചെയ്യുന്നത് അത് പിന്തുടരുന്നത് ഒഴിവാക്കുക. പ്രതികൂല സാഹചര്യങ്ങളെ ഒരു അവസരമാക്കിമാറ്റുക. അതിലെ സാദ്ധ്യതകൾ മനസിലാക്കി മുന്നോട്ട് നീങ്ങുക.

Story Highlights: What not to do when investing in the Stock Market

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here