Advertisement

കഷ്ടപ്പാടിൽ നിന്ന് ജീവിതം നെയ്‌തെടുത്ത് ഒരു യുവാവ്; ഇത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഓഫിസർ

April 19, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വർഷങ്ങൾ നീണ്ട കഠിനപ്രയത്നവും ആ കാലയളവിൽ നേടിയെടുത്ത ആത്മവിശ്വാസവും കൈമുതലാക്കിയാണ് ഓരോ വിദ്യാർത്ഥിയും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അഥവാ യുപിഎസ്‌സി പരീക്ഷകളെ അഭിമുഖീകരിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. അതിൽ നിന്ന് വളരെ കുറച്ച് പേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. കഠിനാധ്വാനം, മാർഗ്ഗനിർദ്ദേശം, തുടർച്ചയായ പരിശ്രമം എന്നിവയിലൂടെ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് ഐ‌എ‌എസ് പരീക്ഷയിൽ വിജയിക്കാൻ സാധ്യമാകു.

നമുക്ക് പ്രചോദനമാകുന്ന, പ്രതീക്ഷ നൽകുന്ന നിരവധി പേരെ നമുക്ക് അറിയാം. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ഈ പരീക്ഷകളിൽ വിജയിക്കുകയും ഉയർന്ന സ്ഥാനങ്ങൾ സ്വന്തമാക്കുകയും ചെയ്തവർ. ഇന്ന് അങ്ങനെയൊരാളെയാണ് പരിചയപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ. പേര് അൻസാർ അഹമ്മദ് ഷെയ്ഖ്. തന്റെ ആദ്യ ശ്രമത്തിൽ തന്നെ ഷെയ്ഖ് യുപിഎസ്‌സി പരീക്ഷ പാസ്സായി.

മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് ഷെയ്ഖിന്റെ പിതാവ് യോനുസ് ഷെയ്ഖ്. ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുഅൻസാറിന്റെ ജീവിതം. ഈ ജീവിത സാഹചര്യങ്ങളോടെല്ലാം പോരാടിയാണ് അൻസാർ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളായത്. 21-ാം വയസ്സിലാണ് അൻസാർ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 275-ൽ 199 സ്കോർ ചെയ്ത് യു.പി.എസ്.സി പരീക്ഷയിൽ മികച്ച വിജയത്തോടെ റാങ്ക് സ്വന്തമാക്കുകയും ചെയ്തു.

Read Also : ബോട്ടിൽ നിന്ന് നദിയിലേക്ക് കുതിച്ച് കടുവ; നദി നീന്തികടന്ന് സുന്ദർബെന്നിലേക്ക്…

കഠിനാധ്വാനത്തിന് ബദലായി മറ്റൊന്നില്ല. ഈ പോരാട്ടത്തിൽ സുഹൃത്തുക്കളും എന്നെ മാനസികമായും സാമ്പത്തികമായും വളരെയധികം സഹായിച്ചു. മോശം സാമ്പത്തിക സ്ഥിതി പരിഗണിച്ച് എന്റെ കോച്ചിംഗ് അക്കാദമി പോലും ഫീസിന്റെ ഒരു ഭാഗം ഒഴിവാക്കി. അൻസാർ പറയുന്നു. പരീക്ഷ എഴുതുന്ന ലക്ഷകണക്കിന് ഉദ്യോഗാർത്ഥികളോടാണ് നിങ്ങളുടെ മത്സരമെന്ന് കരുതിയെങ്കിൽ തെറ്റി. നിങ്ങൾ പോരാടുന്നത് നിങ്ങളോട് തന്നെയാണ്. ശുഭാപ്തി വിശ്വാസത്തോടെ കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോയാൽ വിജയം നിങ്ങൾക്ക് സ്വന്തമാക്കാം. ദാരിദ്ര്യവും വിജയവും രണ്ടും രണ്ട് കാര്യങ്ങളാണ് അവയ്ക്ക് പരസ്പര ബന്ധമില്ലെന്ന് മനസിലാക്കുക. അൻസാർ പറയുന്നു.

Story Highlights: Auto Driver’s Son Who Became The Youngest IAS Officer Of India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement