ബിടിആർ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; ഒരു പൊലീസുകാരൻ മരിച്ചു

അസമിൽ ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയണിലെ(BTR) ചീഫ് എക്‌സിക്യൂട്ടീവ് അംഗത്തിന്റെ(CEM) വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനമാണ് താമുൽപൂരിൽവച്ച് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ബിടിആറിന്റെ സിഇഎമ്മായ പ്രമോദ് ബോറോയുടെ വാഹനവ്യൂഹം താമുൽപൂരിൽ നിന്ന് രംഗിയയിലേക്ക് പോകുകയായിരുന്നു. വഴിയിൽ വാഹനവ്യൂഹത്തിന്റെ അകമ്പടി വാഹനം നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. തമുൽപൂരിനടുത്ത് 11 മൈൽ ഏരിയയിലാണ് സംഭവം.
അപകട കാരണം വ്യക്തമല്ല. രാജു കലിത എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. സിഇഎം പ്രമോദ് ബോറോ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ദൗർഭാഗ്യകരമായ സംഭവത്തിൽ അങ്ങേയറ്റം വേദനിക്കുന്നുവെന്ന് പ്രമോദ് ബോറോ ട്വീറ്റ് ചെയ്തു.
Story Highlights: 1 police personnel died in road accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here