Advertisement

ജാവ സിംപിളാണ്, പൊളിയാണ്; 57 വര്‍ഷം പഴക്കമുള്ള ജാവയിൽ 51 ദിവസം കൊണ്ട് ഇന്ത്യ ചുറ്റി ഒരാൾ

April 20, 2022
2 minutes Read

യാത്ര ഇഷ്ടപെടുന്ന നിരവധി പേർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഇന്ത്യയിലങ്ങോളം ഇങ്ങോളം യാത്ര ചെയ്യുന്നവരും വിദേശ രാജ്യങ്ങൾ ചുറ്റിക്കറങ്ങുന്നവരുടെയും നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. 57 വര്‍ഷം പഴക്കമുള്ള ജാവ ബൈക്കുമായി ഇന്ത്യയിലുടനീളം ഒറ്റയ്ക്ക് കറങ്ങി മടങ്ങി വന്നിരിക്കുകയാണ് കണ്ണൂര്‍ മാവിലായി കീഴറ സ്വദേശി വൈശാഖ്. തന്റെ ജോലിയിൽ നിന്നെല്ലാം തത്ക്കാലം വിടപറഞ്ഞാണ് വൈശാഖ് യാത്രയ്‌ക്കൊരുങ്ങിയത്. ഈ യാത്രയ്ക്ക് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുക. തന്റെ ലക്ഷ്യവും ചേർത്ത് പിടിച്ച് ഈ ചെറുപ്പക്കാരൻ യാത്ര ചെയ്തത് 51 ദിവസമാണ്.

ഇന്റർനാഷണൽ ഹോട്ടലായ മാരിയറ്റിലെ ജീവനക്കാരനായിരുന്നു വൈശാഖ്. ‘റൈസിങ് സ്റ്റാര്‍ ഔട്ട് റീച്ച് ഓഫ് ഇന്ത്യ’ എന്ന എന്‍ ജി ഒവിനെ സഹായിക്കുകയാണ് ലക്ഷ്യം. ചെന്നൈ കാഞ്ചീപുരത്ത് കുഷ്ഠരോഗം ബാധിച്ച 450 ഓളം കുട്ടികൾ അവിടെ താമസിച്ച് പഠിക്കുന്നുണ്ട്. അവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ യാത്രകൾക്ക് പിന്നിലുണ്ട്. ഇതിനു മുമ്പും നിരവധി സഹായങ്ങൾ നൽകാനായി വൈശാഖ് യാത്രകൾ ചെയ്തിട്ടുണ്ട്.

ഇതിനുമുമ്പ് ശ്രീലങ്കയിലെ ഒരു കാന്‍സര്‍ ആശുപത്രിയ്ക്ക് വേണ്ടി എട്ടു കോടിയോളം ശ്രീലങ്കന്‍ രൂപ സ്വരൂപിച്ചതായി വൈശാഖ് പറയുന്നു. ശ്രീലങ്കയിൽ തന്നെ യാത്ര ചെയ്താണ് ഈ പണം സ്വരൂപിച്ചത്. സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ആരാധകനായ വൈശാഖ്. അദ്ദേഹത്തിന്റെ ജീവിത രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യാത്രകളിലേക്ക് തിരിഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് വൈശാഖ് യാത്ര തുടങ്ങിയത്. ധനുഷ്‌കോടിയില്‍ നിന്ന് തുടങ്ങിയ യാത്ര കന്യാകുമാരി വഴി തിരുവനന്തപുരത്തുകൂടി കേരളം കടന്ന് ഗോവയില്‍ എത്തി. അവിടെ നിന്ന് മുംബൈയിലേക്കും പിന്നീട് ചണ്ഡിഗഢ് വഴി ശ്രീനഗറിലേക്കും എത്തി. ലഖ്നൗവില്‍ നിന്ന് നേപ്പാള്‍ വഴി കൊല്‍ക്കത്തയിലേക്ക്. അവസാനം ചെന്നൈയില്‍ നിന്ന് കാഞ്ചീപുരത്തും എത്തി. 51 ദിവസത്തെ നീണ്ട യാത്രയ്ക്ക് ശേഷം ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ് വൈശാഖ്.

Story Highlights: all india trip in 57 year old jawa motorcycle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top