സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് വ്യക്തതയില്ല; നഷ്ടപരിഹാരം ലഭിക്കുന്നതില്‍ ജനങ്ങള്‍ക്ക് വിശ്വാസം വന്നിട്ടില്ലെന്ന് തലശ്ശേരി ബിഷപ്പ്

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വ്യക്തതയില്ലെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി. ഭൂമി നഷ്ടപ്പെടുന്ന ജനങ്ങളുടെ ആശങ്കയ്ക്ക് ഒപ്പമാണ് സഭ. ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ടുപോകണം. നഷ്ടപരിഹാരം കൃത്യമായി ലഭിക്കുമെന്നതില്‍ ജനങ്ങള്‍ക്ക് വിശ്വാസം വന്നിട്ടില്ലെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി ട്വന്റിഫോറിനോട് പറഞ്ഞു.
ലൗ ജിഹാദ് വിഷയത്തിലും നിലപാട് വ്യക്തമാക്കിയ ബിഷപ്പ് ജോസഫ് പാംപ്ലാനി, ലൗ ജിഹാദ് സങ്കീര്‍ണമായ വിഷയമാണെന്ന് പ്രതികരിച്ചു. വിഷയം രണ്ട് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി കാണുന്നത് ശരിയല്ല. പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കടത്തുന്നത്. ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കാന്‍ സഭയ്ക്ക് താത്പര്യമില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : ലൗ ജിഹാദ് ആരോപണവുമായി കൈപുസ്തകം; ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത
അതിനിടെ കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെയും സിപിഐഎമ്മിനെതിരെയും സിറോ മലബാര്‍ സഭ മുഖപത്രം ദീപിക ഇന്നലെ രംഗത്തെത്തിയിരുന്നു. മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്കയുണ്ടെന്നും ലവ് ജിഹാദ് ഇല്ലെന്നു പറയുന്ന സിപിഐഎമ്മിനും ഇക്കാര്യത്തില്‍ ഭയമുണ്ടെന്നും ദീപിക മുഖപ്രസംഗത്തില്‍ പറഞ്ഞു.
Story Highlights: bishop joseph pamplany about silver line project