Advertisement

ജഹാംഗീർപുരിയിൽ ഒഴിപ്പിക്കൽ നടപടി തുടങ്ങി; കനത്ത സുരക്ഷ

April 20, 2022
Google News 1 minute Read

ഡൽഹി ജഹാംഗീർപുരിയിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു. നോർത്ത് മുനിസിപ്പൽ കോർപ്പറേഷൻ്റെ നേതൃത്വത്തിലാണ് പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഒരുക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സ്ഥലത്ത് കേന്ദ്ര സേനയും എത്തിയിട്ടുണ്ട്.

റോഡ് ചേർന്നുള്ള അനധികൃത കെട്ടിടങ്ങളാണ് അധികൃതർ പൊളിക്കുന്നത്. യന്ത്ര സഹായത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നത്. നിലവിൽ പ്രകോപനങ്ങളോ സംഘർഷമോ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എന്നാലും പ്രത്യോഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ മേഖലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി കേന്ദ്ര സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഇന്നും നാളെയും ഒഴിപ്പിക്കൽ നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഉദ്യോഗസ്ഥ സംഘം എത്തിയെങ്കിലും മതിയായ സുരക്ഷ ഇല്ലാത്തതിനാൽ ഇവർക്ക് മടങ്ങേണ്ടിവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കലാപം നടന്ന സ്ഥലമായതിനാൽ കൂടുതൽ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights: Bulldozers In Delhi’s Violence-Hit Jahangirpuri For Anti-Encroachment Drive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here