Advertisement

പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കും, പാര്‍ട്ടി ഇടപെടേണ്ട; വൈദ്യുതി മന്ത്രിക്കും കെഎസ്ഇബി ചെയര്‍മാനും സിപിഐഎം വിമര്‍ശനം

April 20, 2022
Google News 2 minutes Read
criticis against k krishnankutty and kseb chairman

മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കും കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി.അശോകിനും സി.പി.ഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. അഴിമതി ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് കെ.എസ്.ഇ.ബിയില്‍ നടക്കുന്നതെന്ന് ചര്‍ച്ചയില്‍ ആരോപണമുയര്‍ന്നു. പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഇപ്പോള്‍ പാര്‍ട്ടി ഇടപെടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സമിതിയെ അറിയിച്ചു.

സിഐടിയു നേതാക്കള്‍ പരസ്യമായി നടത്തിയ കുറ്റപ്പെടുത്തലുകളുടെ ചുവടുപിടിച്ചായിരുന്നു വൈദ്യുതി മന്ത്രിക്കും കെ.എസ്.ഇ.ബി ചെയര്‍മാനുമെതിരായ സിപിഐഎം സംസ്ഥാന സമിതിയിലെ വിമര്‍ശനങ്ങള്‍. പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിക്കു കഴിയുന്നില്ല. ചെയര്‍മാനെ മന്ത്രി കയറൂരി വിട്ടിരിക്കുകയാണ്. ചെയര്‍മാന്റെ ട്രേഡ് യൂണിയന്‍ വിരുദ്ധ നിലപാടിനെ മന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്നും വിമര്‍ശനങ്ങളുയര്‍ന്നു.

കെ.എസ്.ഇ.ബിയില്‍ അഴിമതി ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ നടക്കുന്നു. ഇതിന് ചെയര്‍മാന്‍ ചുക്കാന്‍ പിടിക്കുകയാണ്. മന്ത്രി ഒന്നും അറിയുന്നില്ല. പ്രശ്‌നം കൂടുതല്‍ വഷളാകുംമുന്‍പ് പരിഹരിക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

Read Also : സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ചു; ബസ് ചാർജ് മിനിമം 10 രൂപ; ഓട്ടോയ്ക്ക് 30 രൂപ

കെ.എസ്.ഇ.ബി ചെയര്‍മാനും ജീവനക്കാരുമായുള്ള പ്രശ്‌നം സര്‍ക്കാര്‍ ഇടപെട്ടു പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ഇപ്പോള്‍ പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സമിതിയില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സമയവായ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്.

Story Highlights: criticis against k krishnankutty and kseb chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here