Advertisement

യൂറോപ്യന്‍ യൂണിയന്റെ വിലക്ക് മറികടന്നു; റഷ്യന്‍ കപ്പല്‍ പിടിച്ചെടുത്ത് ഗ്രീസ്

April 20, 2022
Google News 2 minutes Read

യൂറോപ്യന്‍ യൂണിയന്‍ വിലക്ക് മറികടന്നതിനെത്തുടര്‍ന്ന് എവിയ ദ്വീപില്‍ നിന്ന് റഷ്യന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഗ്രീസ്. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ കപ്പലുകള്‍ 27 തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ച കപ്പലാണ് ഗ്രീസ് പിടിച്ചെടുത്തത്. (Greece impounds Russian tanker as part of EU sanctions)

115,500 ഡെഡ്‌വെയ്റ്റ് ടണ്‍ ഭാരമുള്ള റഷ്യന്‍ പതാക നാട്ടിയ പെഗാസെന്ന കപ്പലാണ് ഗ്രീസ് പിടിച്ചെടുത്തത്. കപ്പലില്‍ 19 ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. ഏഥന്‍സിന് സമീപമുള്ള ഗ്രീക്ക് മെയിന്‍ ലാന്റിന് തൊട്ടുതാഴെയുള്ള എവിയയുടെ തെക്കന്‍ തീരത്ത് കാരിസ്റ്റോസിന് സമീപം കപ്പലെത്തിയപ്പോഴായിരുന്നു നടപടി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും വിഷയത്തില്‍ ഗ്രീക്ക് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗ്രീക്ക് തലസ്ഥാനമായ ഏഥന്‍സിലെ റഷ്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധത്തിന്റെ ഭാഗമായാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഗ്രീക്ക് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന എണ്ണ കണ്ടുകെട്ടിയിട്ടില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ലാന എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട പെഗാസിന് നേരത്തെ എഞ്ചിന്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ ചരക്ക് മറ്റൊരു ടാങ്കറിലേക്ക് കയറ്റിവിടാന്‍ തെക്കന്‍ പെലോപ്പൊന്നീസ് ഉപദ്വീപിലേക്ക് പുറപ്പെടുന്നതിനിടെയായിരുന്നു ഗ്രീസിന്റെ നടപടി.

Story Highlights: Greece impounds Russian tanker as part of EU sanctions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here