Advertisement

വിദേശ പൗരൻമാർക്കായി ഇന്ത്യയുടെ ‘ആയുഷ് വീസ’; ആയുഷ് മാർക്കും വരുന്നു

April 20, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശ പൗരൻമാർക്കായി ഇന്ത്യ ആയുഷ് വീസ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത ചികിൽസാ മാർഗങ്ങൾ തേടി രാജ്യത്ത് എത്തുന്നവർക്കാണ് പ്രത്യേക വീസ. ആയുർവേദ മരുന്നുകളുടെ കയറ്റുമതിയിൽ ഗുണ നിലവാരം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ 3 ദിവസത്തെ ആഗോള ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

പരമ്പരാഗത ഔഷധ ഉൽപന്നങ്ങളെ തിരിച്ചറിയുന്നതിനായി ഇന്ത്യ ഉടൻ ആയുഷ് മാർക്ക് അവതരിപ്പിക്കും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിച്ച ഉൽപ്പന്നങ്ങൾക്കാണ് മാർക്ക് ലഭിക്കുക. ഇതുവഴി ഗുണനിലവാരമുള്ള ആയുഷ് ഉൽപന്നങ്ങളാണ് വാങ്ങുന്നതെന്ന് ഉറപ്പുവരുത്താൻ കഴിയുമെന്നും മോദി പറഞ്ഞു. പാരമ്പര്യ അറിവുകൾ ലോകത്തിനാകെ ഗുണപ്രദമാവുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ ‍സർക്കാരുകളുടെ ഇടപെടൽ വേണമെന്ന് WHO തലവൻ ടെഡ്രോസ് ഗബ്രിയേസസ് ചടങ്ങിൽ പറഞ്ഞു.

മൗറീഷ്യസ് പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ആയുർവേദം, യോഗ & നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ഇതര ചികിത്സാ സമ്പ്രദായങ്ങളുടെ ചുരുക്കപ്പേരാണ് ആയുഷ്. ഈ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബിജെപി സർക്കാർ ആയുഷിന്റെ പ്രത്യേക മന്ത്രാലയം രൂപീകരിച്ചിരുന്നു.

Story Highlights: India to introduce AYUSH mark for traditional medicine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement