Advertisement

പുതിയ മിസൈൽ പരീക്ഷിച്ച് റഷ്യ; തങ്ങളെ ഭീഷണിപ്പെടുത്തുന്നവർ രണ്ട് വട്ടം ചിന്തിക്കണമെന്ന് പുടിൻ

April 20, 2022
Google News 2 minutes Read
Putin Russia Tests Missile

പുതിയ മിസൈൽ പരീക്ഷിച്ച് റഷ്യ. സർമറ്റ് ഇൻ്റർകോണ്ടിനെൻ്റൽ ബലിസ്റ്റിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യയുടെ അടുത്ത തലമുറ മിസൈലുകളിൽ പെട്ട ഒരു മിസൈലാണ് സർമറ്റ്. സാത്താൻ 2 എന്നാണ് മിസൈൽ അറിയപ്പെടുന്നത്. തങ്ങളെ ഭീഷണിപ്പെടുത്തുന്നവർ രണ്ട് വട്ടം ചിന്തിക്കണമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. (Putin Russia Tests Missile)

“സർമറ്റ് ഇൻ്റർകോണ്ടിനൻ്റൽ ബലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതിന് നിങ്ങൾക്ക് അഭിനന്ദനം. ഈ സവിശേഷകരമായ ആയുധം നമ്മുടെ സായുധ സേനയുടെ കരുത്ത് വർധിപ്പിക്കും. പുറത്തുനിന്ന് റഷ്യയ്ക്കുള്ള ഭീഷണി കുറയ്ക്കും. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നവർ രണ്ട് വട്ടം ചിന്തിക്കണം.”- പുടിൻ പറഞ്ഞു.

അതേസമയം, യുക്രൈനിൽ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. ഡോൺബാസ്, ലുഹാൻസ്ക്, ഖാർകീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായി ഇന്നലെ റിപ്പോർട്ടുകൾ വന്നിരുന്നു. കിഴക്കൻ ഡോൺബാസ് മേഖലയിലെ റഷ്യൻ ആക്രമണം പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സ്ഥിരീകരിച്ചു.

Read Also : യൂറോപ്യന്‍ യൂണിയന്റെ വിലക്ക് മറികടന്നു; റഷ്യന്‍ കപ്പല്‍ പിടിച്ചെടുത്ത് ഗ്രീസ്

ലെവീവിൽ 7 പേരാണ് കൊല്ലപ്പെട്ടത്. ഡോൺബാസ് മേഖലയിൽ 4 പേരും, വടക്കുകിഴക്കൻ ഖാർകീവിൽ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. മരണനിരക്ക് ഉയരാനാണ് സാധ്യത. പ്രധാന നഗരമായ മരിയോ പോളിൽ കനത്ത പോരാട്ടം തുടരുകയാണ് റഷ്യ. അതിനിടെ യുക്രൈന് സഹായവുമായി യുഎസ് യുദ്ധവിമാനങ്ങൾ അതിർത്തിയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും സ്ഥിരീകരണം നടത്തിയിട്ടില്ല.

മരിയുപോൾ,​ ക്രെമിന്ന നഗരങ്ങൾ പൂർണമായും പിടിച്ചടക്കിയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യ ഇന്നലെ പ്രധാന നഗരങ്ങളിൽ ആക്രമണം ശക്തമാക്കിയിരുന്നു. കൂടാതെ മരിയുപോളിൽ ബാക്കിയുള്ള യുക്രൈൻ സേന ആയുധം വച്ച് കീഴടങ്ങി പുറത്തു പോയില്ലെങ്കിൽ മരണമായിരിക്കും അവരെ കാത്തിരിക്കുന്നതെന്ന ശക്തമായ താക്കീതും റഷ്യ നൽകിയിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ വിലക്ക് മറികടന്നതിനെത്തുടർന്ന് എവിയ ദ്വീപിൽ നിന്ന് റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഗ്രീസ് രംഗത്തെത്തിയിരുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ കപ്പലുകൾ 27 തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് യൂറോപ്യൻ യൂണിയൻ വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ച കപ്പലാണ് ഗ്രീസ് പിടിച്ചെടുത്തത്.

Story Highlights: Putin Russia Tests New Missile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here