ഇഫ്‌താർ വിരുന്നൊരുക്കി പ്രതിപക്ഷ നേതാവ്; പങ്കുചേർന്ന് രാഷ്ട്രീയ കേരളം

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരുക്കിയ ഇഫ്‌താർ വിരുന്നിൽ പങ്കുചേർന്ന് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മതമേലധ്യക്ഷന്മാരും വിരുന്നില്‍ പങ്കെടുക്കാന്‍ എത്തി. ചൊവ്വാഴ്ച വൈകുന്നേരം കവടിയാറിലെ ഉദയ് പാലസില്‍ സംഘടിപ്പിച്ച വിരുന്നില്‍ ആതിഥേയനായി വി.ഡി സതീശന്‍ എല്ലായിടത്തും ഓടിയെത്തി സൗഹൃദം പുതുക്കി.
ഒരുമേശയ്ക്ക് അരികിലിരുന്ന് രാഷ്ട്രീയം മറന്ന് നേതാക്കൾ സൗഹൃദ സംഭാഷണം നടത്തി. ഇഫ്താറിന് രാഷ്ട്രീയമില്ലെന്ന് കൂടി തെളിയിക്കുകയായിരുന്നു നേതാക്കൾ. പാളയം ഇമാം ഡോ.ശുഹൈബ് മൗലവി, വള്ളക്കടവ് ഇമാം അബ്ദുൾ ഗഫാർ മൗലവി എന്നിവർ റമദാൻ സന്ദേശം നൽകി.
Read Also : ട്രാഫിക്കിൽ ഇഫ്താർ ബോക്സ് വിതരണം സജീവം
സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, എം.വി.ഗോവിന്ദന്‍, ജി.ആര്‍.അനില്‍, ആര്‍.ബിന്ദു, എ.കെ.ശശീന്ദ്രന്‍, വി.ശിവന്‍കുട്ടി, ആന്റണിരാജു, വി.അബ്ദുറഹ്‌മാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ.കൃഷ്ണന്‍കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസന്‍, എം.പി.മാരായ അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍, ആന്റോ ആന്റണി, ജെബി മേത്തര്‍, എം.എല്‍.എ.മാരായ എ.പി.അനില്‍കുമാര്‍, സണ്ണി ജോസഫ്, പി.കെ.ബഷീര്‍, ടി.വി.ഇബ്രാഹിം, എം.വിന്‍സെന്റ്, പി.സി.വിഷ്ണുനാഥ്, ടി.സിദ്ധിഖ്, മാത്യു ടി.തോമസ്, സജീവ് ജോസഫ്, റോജി എം.ജോണ്‍, മാത്യു കുഴല്‍നാടന്‍, വി.കെ.പ്രശാന്ത്, മുന്‍ മന്ത്രിമാരായ കെ.സി.ജോസഫ്, ഇബ്രാഹിംകുഞ്ഞ്, പാളയം ഇമാം ഡോ. ശുഹൈബ് മൗലവി, വള്ളക്കടവ് ഇമാം അബ്ദുള്‍ ഗഫാര്‍ മൗലവി, കെ.എന്‍.എം. സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍, മുസ്ലിം അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍ കടേറ, ഇ.എം.നജീബ്, വിസ്ഡം പ്രസിഡന്റ് അഷ്‌റഫ്, സമസ്ത ജംഇയത്ത് ഉലമ ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ ദാരിമി, ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അന്‍സാരി, കെ.എം.ജെ. പ്രസിഡന്റ് സൈഫുദീന്‍ ഹാജി, ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് മാത്യൂസ് മോര്‍ സില്‍വാനിയോസ്, ലാറ്റിന്‍ ആര്‍ച്ച് രൂപത വികാരി ജനറല്‍ സി.ജോസഫ്, കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലേബര്‍ സെക്രട്ടറി മോണ്‍സിേഞ്ഞോർ യൂജിന്‍ പെരേര, ഫാ. തിയോ, ഫാദര്‍ ബിനുമോന്‍, ഗുരുരത്‌നം ജ്ഞാനതപസ്വി, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കവി വി.മധുസൂദനന്‍ നായര്‍, മുരുകന്‍ കാട്ടാക്കട, കാവാലം ശ്രീകുമാര്‍, ജോര്‍ജ് ഓണക്കൂര്‍, എം.ആര്‍.തമ്പാന്‍, ചീഫ് സെക്രട്ടറി വി.പി.ജോയി, മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, അച്യുത് ശങ്കര്‍, നിയമ സെക്രട്ടറി ഹരി നായര്‍, നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണന്‍ നായര്‍, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. രാജമാണിക്യം, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, എ.ഡി.ജി.പി. മനോജ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
Story Highlights:V D satheesan organised iftar meet in thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here