ഒരൊറ്റ വീഡിയോ, ഒരേയൊരു ക്ലിക്ക്, സംഭവം ഹിറ്റായി; അച്ഛന്റെ കടയെ സോഷ്യൽ മീഡിയയ്ക്ക് പരിചയപ്പെടുത്തി ഒരു കൊച്ചു മിടുക്കൻ…

ഉപജീവനമാർഗം എന്ന നിലയിൽ നമ്മൾ പലതരത്തിലുള്ള ജോലികളിൽ ഏർപ്പെടാറുണ്ട്. ചില സമയങ്ങളിൽ മക്കളും മാതാപിതാക്കളെ സഹായിക്കാനും ജോലികളിൽ ഒപ്പം കൂടും. അങ്ങനെ വ്യത്യസ്തമായ ഒരു രീതിയിൽ തന്റെ അച്ഛൻ നടത്തുന്ന ഫുഡ് സ്റ്റോൾ സോഷ്യൽ മീഡിയയിലൂടെ പരിചപ്പെടുത്തി വരുമാന മാർഗം കൂട്ടിയിരിക്കുകയാണ് മുഹമ്മദ് അൻദാൻ എന്ന കൊച്ചുമിടുക്കൻ. ചിക്കൻ ഹലീം വിൽക്കുന്ന ഫുഡ് സ്റ്റോളാണ് മുഹമ്മദ് അദ്നാന്റെ അച്ഛൻ നടത്തുന്ന ബിസിനസ്സ്. സോഷ്യൽ മീഡിയയിലൂടെ ഫുഡ് സ്റ്റോളിനെ മാത്രമല്ല, സ്വന്തം അച്ഛനെ കൂടെ പരിചയപ്പെടുത്തിയിട്ടുണ്ട് ഈ കൊച്ചു മിടുക്കൻ. ഹൈദരാബാദിലെ ചെറുപട്ടണമായ ബോറാബന്ധയിൽ ചിക്കൻ ഹലീം വിൽക്കുന്ന അച്ഛന്റെ സ്റ്റാൾ എല്ലാവരും സന്ദർശിക്കണമെന്നും അദ്നാൻ വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
അസർ മഖ്സ്വാസി എന്നയാളാണ് അദ്നാന്റെ വീഡിയോ ട്വിറ്ററിലൂടെ ആളുകളിലേക്ക് എത്തിച്ചത്. 12,000ത്തിലധികം ആളുകൾ ആണ് ഈ വീഡിയോ ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. അദ്നാന്റെ വീഡിയോ കണ്ട ആളുകൾക്ക് കടയിലെത്താനുള്ള വഴി കൂടെ പറഞ്ഞ് തരണം എന്നാണ് കമന്റ് ബോക്സിൽ വന്നിരിക്കുന്ന കമന്റുകൾ.
Read Also : ജാവ സിംപിളാണ്, പൊളിയാണ്; 57 വര്‍ഷം പഴക്കമുള്ള ജാവയിൽ 51 ദിവസം കൊണ്ട് ഇന്ത്യ ചുറ്റി ഒരാൾ
ഹലീം, നെയ്യ്, ഷെർവ, വറുത്തെടുത്ത സവാള, കശുവണ്ടിപ്പരിപ്പ് എന്നിവയെല്ലാം വീഡിയോയിലൂടെ കുട്ടി മനോഹരമായിട്ടാണ് കാണിച്ചു തരുന്നത്. സത്യത്തിൽ സോഷ്യൽ മീഡിയയുടെ ശക്തി എന്താണെന്ന് തെളിയിച്ചതായിരുന്നു അദ്നാൻ എടുത്ത വീഡിയോ. അദ്നാൻ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതിന് ശേഷം നിരവധി പേരാണ് ഹലീം സ്റ്റാളിലേക്ക് എത്തിയത്. ഇത്തരത്തലുള്ള പ്രാദേശിക കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കണമെന്നാണ് ഇവിടെ സന്ദർശിക്കുന്നവരുടെ അഭിപ്രായം.
അതേ സമയം അദ്നാന്റെ കഴിവിനെ പ്രശംസിക്കാനും സോഷ്യൽ മീഡിയ മറന്നിട്ടില്ല എന്നുള്ളതാണ് സത്യം. അച്ഛന്റെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് അദ്‌നാന്‍ നല്‍കിയ വ്യത്യസ്തമായ സഹായത്തേയും നിരവധി പേരാണ് പ്രശംസിച്ചിരിക്കുന്നത്.
Story Highlights: Young Hyderabad Boy Makes His Father’s Food Stall Famous With An Online Video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here